Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി ലക്‌നൗവില്‍ സമൂഹ യോഗാഭ്യാസത്തില്‍ പങ്കെടുത്തു

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി ലക്‌നൗവില്‍ സമൂഹ യോഗാഭ്യാസത്തില്‍ പങ്കെടുത്തു

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി ലക്‌നൗവില്‍ സമൂഹ യോഗാഭ്യാസത്തില്‍ പങ്കെടുത്തു

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി ലക്‌നൗവില്‍ സമൂഹ യോഗാഭ്യാസത്തില്‍ പങ്കെടുത്തു


ഇക്കൊല്ലത്തെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലക്‌നൗവില്‍ ഇന്ന് നടന്ന സമൂഹ യോഗാഭ്യാസത്തില്‍ പങ്കെടുത്തു.

നഗരത്തില്‍ തോരാതെപെയ്ത മഴയ്ക്കിടയിലും രാംബായ് അംബേദ്ക്കര്‍ മൈതാനത്ത് നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു.

ആവേശഭരിതരായ ജനാവലിയെ അഭിസംബോധന ചെയ്യവെ, രാജ്യത്തെമ്പാടും യോഗാ ദിനാഘോഷങ്ങളില്‍ പങ്കുചേരുന്നവര്‍ക്ക് ലക്‌നൗവില്‍ നിന്നുള്ള തന്റെ ആശംസകള്‍ പ്രധാനമന്ത്രി നേര്‍ന്നു.

നിരവധി പേരുടെ ജീവിതത്തിന്റെ ഭാഗമായി ഇന്ന് യോഗ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗയുടെ പ്രചാരം ഇന്ത്യയ്ക്കകത്തുള്ളതിനെക്കാള്‍ കൂടുതല്‍ പുറത്താണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിച്ചത് യോഗയാണെന്നും പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിരവധി യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രൂപം കൊണ്ടതില്‍ തനിക്ക് സന്തുഷ്ടിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗാ അദ്ധ്യാപകര്‍ക്കായുള്ള ആവശ്യകതയും വര്‍ദ്ധിച്ചു വരികയാണ്. ശരീരക്ഷമതയ്ക്ക് പുറമേ ശരീര സൗഖ്യവും സുപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സൗഖ്യം നേടുന്നതിനുള്ള മാധ്യമാണ് യോഗയെന്ന് കൂട്ടിച്ചേര്‍ത്തു.

യോഗ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഏവരെയും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, യോഗ ആരോഗ്യം ഉറപ്പു നല്‍കലാണെന്നും അത് പരിശീലിക്കുന്നത് ചെലവേറിയതല്ലെന്നും ചൂണ്ടിക്കാട്ടി.

നേരത്തെ പ്രധാനമന്ത്രിയെ ലക്‌നൗവിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് യോഗയെന്നത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗാമാണെന്നും അത് നമ്മെ സംയോജിപ്പിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ് പറഞ്ഞു.