പിഎം ഇന്ത്യ
അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ മേഖലയിലെ ഭൂകമ്പത്തെതുടര്‍ന്ന് എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ അടിയന്തിരമായി കണക്കാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും സഹായമെത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുണ്ടായ ശക്തമായ ഭൂകമ്പത്തെക്കുറിച്ച് കേട്ടു. ഇതിന്റ പ്രകമ്പനം ഇന്ത്യയുടെ വിവിധഭാഗങ്ങളിലും അനുഭവപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
നാശനഷ്ടങ്ങളെക്കുറിച്ച് അടിയന്തിര വിശകലനം ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമടക്കം ആവശ്യമായ സ്ഥലങ്ങളിലെല്ലാം സഹായമെത്തിക്കാന്‍ ഞങ്ങള്‍ തയാറാണ്. പ്രധാനമന്ത്രി പറഞ്ഞു.
I have asked for an urgent assessment and we stand ready for assistance where required, including Afghanistan & Pakistan.
— Narendra Modi (@narendramodi) October 26, 2015
Returned from Bihar. Spoke to J&K CM Shri Mufti Mohammad Sayeed & took stock of the situation arising due to the unfortunate earthquake.
— Narendra Modi (@narendramodi) October 26, 2015