Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഭിനേത്രി ശ്രീദേവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നടുക്കവും ദുഖവും രേഖപ്പെടുത്തി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശസ്ത അഭിനേത്രി ശ്രീദേവിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നടുക്കവും ദുഖവും രേഖപ്പെടുത്തി.

പ്രധാനമന്ത്രി പറഞ്ഞു ,” പ്രമുഖ നടി ശ്രീദേവിയുടെ അകാല വിയോഗത്തിൽ അതിയായി ദുഖിക്കുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങളും അവിസ്മരണീയ പ്രകടനങ്ങളും ഉൾപ്പെടുന്ന തന്റെ ദീർഘകാലത്തെ കരിയറിൽ ചലച്ചിത്ര രംഗത്തെ അഭിനയസമ്പന്നയായിരുന്നു അവർ. ദുഖത്തിന്റെ ഈ അവസരത്തിൽ എന്റെ ചിന്തകൾ അവരുടെ കുടുംബത്തോടും അവരുടെ ആരാധകരോടുമൊപ്പമാണ് . അവരുടെ ആത്‌മാവിന് നിത്യശാന്തി നേരുന്നു. “

****