Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അവയവമാറ്റ രംഗത്തു സഹകരിക്കാനുള്ള ഇന്ത്യ-സ്‌പെയ്ന്‍ ധാരണാപത്രത്തിന് മന്ത്രിസഭ അനുമതി നല്‍കി


അവയവമാറ്റ രംഗത്തു സഹകരിക്കുന്നതിന് സ്‌പെയിനിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

അവയവങ്ങളും കോശങ്ങളും സംഭരിക്കുന്നതും മാറ്റിവെക്കുന്നതും സംബന്ധിച്ച കാര്യങ്ങളിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനു ധാരണാപത്രം സഹായകമാകും. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുപോകുന്ന ഘട്ടത്തിലെത്തിയ രോഗികള്‍ക്കു മെച്ചപ്പെട്ട സേവനം നല്‍കാന്‍ സാധിക്കുകയും ചെയ്യും.

സ്‌പെയിനിലെ ബന്ധപ്പെട്ട പ്രതിനിധികളുമായി നടക്കുന്ന അടുത്ത ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ധാരണാപത്രം ഒപ്പിടാനാണു പദ്ധതി.