പിഎം ഇന്ത്യ
ആഗോള ഊർജ്ജ ഭാവിയുടെ കേന്ദ്രസ്ഥാനത്ത് ഗ്ലോബൽ സൗത്തിനെ പ്രതിഷ്ഠിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
സുരക്ഷിതവും പ്രതിരോധശേഷിയുള്ളതും നീതിയുക്തവും സുസ്ഥിരവുമായ ഒരു ആഗോള ഊർജ്ജ ഭാവിയുടെ കേന്ദ്രസ്ഥാനത്ത് ഗ്ലോബൽ സൗത്തിനെ പ്രതിഷ്ഠിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടർ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
“ശക്തമായ ആഭ്യന്തര നയങ്ങളിലൂടെ മാത്രമല്ല, കൂടുതൽ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയുമാണ് പ്രതിരോധശേഷിയുള്ള ഊർജ്ജ സംവിധാനങ്ങൾ നിർമ്മിക്കപ്പെടുന്നത് എന്ന ഇന്ത്യയുടെ വിശ്വാസത്തെ അദ്ദേഹം ഇതിൽ എടുത്തുപറയുന്നു,” ശ്രീ മോദി കുറിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
2026-ൽ ഇന്ത്യ ബ്രിക്സിന്റെ (BRICS) അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ സുരക്ഷിതവും പ്രതിരോധശേഷിയുള്ളതും നീതിയുക്തവും സുസ്ഥിരവുമായ ഒരു ആഗോള ഊർജ്ജ ഭാവിയുടെ കേന്ദ്രസ്ഥാനത്ത് ഗ്ലോബൽ സൗത്തിനെ എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി ശ്രീ @mlkhattar എഴുതുന്നു.
ശക്തമായ ആഭ്യന്തര നയങ്ങളിലൂടെ മാത്രമല്ല, കൂടുതൽ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയുമാണ് പ്രതിരോധശേഷിയുള്ള ഊർജ്ജ സംവിധാനങ്ങൾ നിർമ്മിക്കപ്പെടുന്നത് എന്ന ഇന്ത്യയുടെ വിശ്വാസത്തെ അദ്ദേഹം എടുത്തുപറയുന്നു.
SK
As India takes up the BRICS Chairship in 2026, Union Minister Shri @mlkhattar writes that India seeks to place the Global South at the centre of a secure, resilient, equitable and sustainable global energy future.
— PMO India (@PMOIndia) June 27, 2026
He highlights India's belief that resilient energy systems are… https://t.co/k2YAvTaVhk