Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആണവസുരക്ഷാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി, ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ആണവസുരക്ഷാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി, ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ആണവ സുരക്ഷാ ഉച്ചകോടിക്കിടെ ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനുമായുള്ള പ്രത്യേക തന്ത്രപ്രധാനമായ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ സൗഹാര്‍ദപരമായിരുന്നു ചര്‍ച്ച. 2015 ഡിസംബറില്‍ ഇന്ത്യയിലെത്തിയപ്പോള്‍ കാണിച്ച ആതിഥ്യമര്യാദയ്ക്കു പ്രധാനമന്ത്രിയോട് ജപ്പാന്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞു. വാരണാസി സന്ദര്‍ശനം മറക്കാനാവാത്തതാണെന്നും ശ്രീ. ആബെ പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആഗോളവളര്‍ച്ചയുടെ ചാലകശക്തിയായി പ്രവര്‍ത്തിക്കുകയാണെന്നു ജപ്പാന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ശ്രീ. ആബേയുടെ ഇന്ത്യാസന്ദര്‍ശനവേളയില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ തുടര്‍നടപടികള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തപ്പെട്ടു. വാരണാസിയിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി മുന്നോട്ടകൊണ്ടുപോകാന്‍ മെയില്‍ പ്രത്യേക സംഘത്തെ അയക്കുമെന്നു ജപ്പാന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഇന്റര്‍നാഷണല്‍ ഫ്‌ളീറ്റ് റിവ്യൂവില്‍ സഹകരിച്ചതിനു പ്രധാനമന്ത്രി, ജപ്പാന്‍ പ്രധാനമന്ത്രിയോടു നന്ദി അറിയിച്ചു.

ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും ആഗോളസമൂഹം ഇതിനൊരു പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതെയക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയതു. ആഗോള പ്രശ്‌നങ്ങളും മേഖലാതല പ്രശ്‌നങ്ങളും അവര്‍ വിലയിരുത്തി.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി അടുത്ത വര്‍ഷം പ്രധാനമന്ത്രി ശ്രീ. മോദി നടത്താരിക്കുന്ന ജപ്പാന്‍ സന്ദര്‍ശനത്തെ പ്രതീക്ഷകളോടെയാണു കാത്തിരിക്കുന്നതെന്നു ശ്രീ. ആബേ സൂചിപ്പിച്ചു.