Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാണുമായി സംസാരിച്ച് പ്രധാനമന്ത്രി; അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാണുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.

ശ്രീ പവൻ കല്യാൺ അസാമാന്യ ധൈര്യശാലിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അദ്ദേഹം ഉടൻ തന്നെ സുഖം പ്രാപിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി ശ്രീ മോദി പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ ഗാരുവിനോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം അസാമാന്യ ധൈര്യശാലിയാണ്. അദ്ദേഹം വളരെ വേഗം സുഖം പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

@PawanKalyan”

-NK-