പിഎം ഇന്ത്യ
ഇക്കണോമിക് ടൈംസ് ആഗോള വ്യവസായ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയിലും പുറത്തും നിന്ന് ഇവിടെ എത്തിയിരിക്കുന്ന അതിഥികളേ, ഇവിടെ സന്നിഹിതരായിരിക്കുന്ന മുഴുവന്‍ വിശിഷ്ട വ്യക്തികളേ, മാന്യരേ മഹതികളേ,
പുതിയ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിനു വേണ്ടി ദൃഢപ്രതിജ്ഞയെടുക്കുന്ന അതീവ പ്രധാനപ്പെട്ട ഈ വേളയിലാണ് പുതിയ സമ്പദ് വ്യവസ്ഥയ്ക്കും പുതിയ ചട്ടങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് നിങ്ങളെല്ലാവരും ഇവിടെ സമ്മേളിച്ചിരിക്കുന്നത്. ചോദ്യം ഇതാണ്: പുതിയതായുള്ളത് എന്താണ് ?
ഇക്കണോമിക് ടൈംസ് എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നു; കടലാസിന്റെ ഗുണനിലവാരം എല്ലാ ദിവസവും ഒന്നുതന്നെയാണ്; അച്ചടിയും എല്ലാ ദിവസവും ഒരേപോലെതന്നെ; എഴുത്തിന്റെ ലിപിയും ശൈലിയും പത്രത്തില്‍ എഴുതുന്ന നിങ്ങളുടെ പേര് പോലും ഒന്നുതന്നെയാകുമ്പോഴും പുതിയൊരു ദിനപ്പത്രം എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നു എന്നാണ് നാം പറയുക. ഉള്ളടക്കത്തിലാണ് വ്യത്യാസം. ആ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഇതൊരു പുതിയ വാര്‍ത്തയാണെന്ന് നിങ്ങള്‍ പറയുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഞങ്ങളുടെ ഗവണ്‍മെന്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ കാലാവധിയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. രാജ്യം ഒന്നുതന്നെയാണ്, ഉദ്യോഗസ്ഥ വൃന്ദവും അതുതന്നെ. എന്നിട്ടും രാജ്യത്തിനകത്തും പുറത്തും വ്യക്തമായ മാറ്റം ദൃശ്യമാണ്. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ഉള്ളടക്കത്തിലെ പുതിയ ചട്ടങ്ങളും പുതിയ സമ്പദ് ഘടനയുമാണ് മാറ്റത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഇന്ത്യയുടെ സമ്പദ്ഘടനയെക്കുറിച്ച് ലോകം ചര്‍ച്ച ചെയ്തിരുന്നത് ദുര്‍ബലമായ അഞ്ചിലൊന്ന് എന്നാണെന്ന് നിങ്ങള്‍ക്കറിയാം. ലോകം നമ്മെ നോക്കി പൊട്ടിച്ചിരിക്കുകയും പുഛത്തോടെ വീക്ഷിക്കുകയും ഈ രാജ്യം സ്വയം മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് പറയുകയും അത് നമ്മെ താഴോട്ട് വലിക്കുകയുമായിരുന്നു. ഇന്നത്തെ ചര്‍ച്ച ദുര്‍ബലമായ അഞ്ചിനേക്കുറിച്ചല്ല, ഇന്ത്യയെ ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയാക്കി മാറ്റുക എന്ന ലക്ഷ്യത്തേക്കുറിച്ചാണ്. ഇന്നിപ്പോള്‍, ലോകം ഇന്ത്യയോട് തോളോട് തോള്‍ ചേര്‍ന്നു നടക്കാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ, ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ വളര്‍ച്ച സുപ്രധാന സംഭാവന നല്‍കുന്നു.
കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളായി ഇന്ത്യ സ്വന്തം വളര്‍ച്ചയോടൊപ്പം ആഗോള സാമ്പത്തിക വളര്‍ച്ചയെയും ശക്തിപ്പെടുത്തുകയാണ്.
ലോകത്തെ മൊത്തം ആഭ്യന്തര വളര്‍ച്ച ( ജിഡിപി) സാധാരണനിലയില്‍ നോക്കിയാല്‍ വളരെ രസകരമായ പ്രവണതകളിലൂടെ കടന്നുപോകുന്നതായി കാണാം. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്ക് അനുസരിച്ച് സാധാരണനിലയില്‍ ലോക സമ്പദ്ഘടനയില്‍ ഇന്ത്യയുടെ സംഭാവന 2.4% ആയിരുന്നത് കഴിഞ്ഞ നാലു വര്‍ഷത്തെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ഫലമായി 3.1% ആയി ഉയര്‍ന്നു.
കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ലോക സമ്പദ്ഘടനയില്‍ ഇന്ത്യയുടെ പങ്കാളിത്തം ഞങ്ങളുടെ ഗവണ്‍മെന്റ് വര്‍ധിപ്പിച്ചു; അത് നേരത്തേ എട്ടു വര്‍ഷംകൊണ്ട് ഉണ്ടാക്കിയിരുന്ന നേട്ടമാണ്. കൂടുതല്‍ ആശ്ചര്യകരമായ വസ്തുതകളും ഈ ഐഎംഎഫ് വിവരങ്ങളിലുണ്ട്. കഴിഞ്ഞ നാലു വര്‍ഷം സാധാരണ നിലയില്‍ ആഗോള സമ്പദ്ഘടനയില്‍ എന്തുതരം വളര്‍ച്ചയാണ് ഉണ്ടായതെങ്കിലും അതിന്റെ 21% ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മൂലം ഉണ്ടായിട്ടുള്ളതാണ്. മൊത്തം ആഗോള ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനം പങ്കാളിത്തമുള്ള ഒരു രാജ്യം അതിന്റെ ഏഴിരട്ടിയിലധികം സംഭാവന ലോക സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കു നല്‍കുന്നിനേക്കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ക്കു സ്വന്തം നിലയില്‍ സങ്കല്‍പ്പിച്ചു നോക്കാം.
ഇന്ന്, നിങ്ങള്‍ ബൃഹദ് മാനദണ്ഡപ്രകാരം നോക്കിയാലും, അത് പണപ്പെരുപ്പമോ നിലവിലുള്ള കണക്കിലെ കമ്മിയോ നികുതി സംബന്ധമായ കമ്മിയോ ജിഡിപി വളര്‍ച്ചാ നിരക്കിന്റെ കാര്യമോ പലിശ നിരക്കോ നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്കോ, ഏതുമാകട്ടെ ഈ മാനദണ്ഡങ്ങളെല്ലാം പ്രകാരം ഇന്ത്യ നല്ല നിലയിലാണ്.
ആദ്യത്തെ മൂന്നു മുതല്‍ മൂന്നര വര്‍ഷക്കാലം ഞങ്ങളുടെ ഗവണ്‍മെന്റ് നിലവിലെ കമ്മി അപ്പോഴത്തെ നാലു ശതമാനത്തിന്റെ ഗുരുതര സ്ഥിതിയില്‍ നിന്ന് ശരാശരി ഒരു ശതമാനത്തിലേക്കു താഴ്ത്തിക്കൊണ്ടുവന്നു.
മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ 4.5%ല്‍ നിന്ന് ധനക്കമ്മി 3.5% ലേക്ക് ഞങ്ങളുടെ ഗവണ്‍മെന്റ് കുറച്ചു.
മുന്‍ ഗവണ്‍മെന്റിന്റെ തുടക്കത്തിലെ മുന്ന് വര്‍ഷക്കാലം 117 ശതലക്ഷം ഡോളറായിരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ വരവിന്റെ സ്ഥാനത്ത് ഞങ്ങളുടെ ഗവണ്‍മെന്റ് മൂന്നര വര്‍ഷക്കാലം കൊണ്ട് 209 ശതലക്ഷം ഡോളറായി.
ഇന്ന്, രാജ്യത്തെ വിദേശ നാണ്യ ശേഖരം 300 ശതലക്ഷം ഡോളറില്‍ നിന്ന് 419 ശതലക്ഷം ഡോളറായി. ഇതിനു പുറമേ, ഏകദേശം 24 ശതലക്ഷം ഡോളര്‍ തിരിച്ചടവ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന വിധം 2013ലെ പ്രതിസന്ധി കാലത്ത് പ്രത്യേക വിദേശ കറന്‍സി പ്രവാസി നിക്ഷേപം ( എഫ്‌സിഎന്‍ആര്‍) ഉണ്ടായി.
ഉയര്‍ന്ന ഉല്‍പ്പാദന നിരക്കുണ്ടായിരിക്കുകയും ഉയര്‍ന്ന പണപ്പെരുപ്പനിരക്ക് സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കുകയും ചെയ്യുന്നതുകൊണ്ട് ഇന്ത്യന്‍ രൂപയുടെ സുന്ദരദൃശ്യം നന്നായിത്തന്നെ തുടരുന്നു. ഒരു ശതമാനത്തിലധികം പലിശ നിരക്ക് വെട്ടിക്കുറച്ചത് ഉപഭോക്താക്കള്‍ക്കും ഭവന നിര്‍മാണ മേഖലയ്ക്കും മറ്റു വ്യവസായങ്ങള്‍ക്കും നേട്ടമായി.
അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഞങ്ങളുടെ ഗവണ്‍മെന്റ് എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളും മെച്ചപ്പെടുത്തുന്നതില്‍ വിജയിക്കും. എന്നാല്‍ പഴയ സമീപനം പിന്തുടര്‍ന്നുകൊണ്ട് ഈ നേട്ടം സാധ്യമാക്കാനാകുമോ? ഇല്ല. പഴയ സമീപനം പിന്തുടര്‍ന്നുകൊണ്ട് ഇത് സാധ്യമാകില്ല.
ഈ മാറ്റം രാജ്യത്തുണ്ടായത് രാജ്യം പുതിയൊരു തൊഴില്‍ സംസ്‌കാരത്തിലൂടെ മുന്നോട്ടു പോയതുകൊണ്ടാണ്. സ്വന്തം കാര്യശേഷിയിലും വിഭവങ്ങളിലും ആത്മവിശ്വാസത്തോടെ പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢപ്രതിജ്ഞയോടെ രാജ്യം മുന്നോട്ടു പോവുകയാണ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പുതിയ ഒരു കാര്യം പഠിച്ചു. അത് മല്‍സരശേഷിയാണ്.
മുന്നോട്ടു പോകുന്നതിനുള്ള ഓട്ടത്തെ കൂടാതെ, ആരോഗ്യകരമായ മല്‍സരമില്ലാതെ വേഗം കൈവരിക്കാനോ പുതിയ ഉദയം സ്വപ്‌നം കാണാനോ സാധിക്കില്ല.
സുഹൃത്തുക്കളേ, ഇന്നിപ്പോള്‍ ഇന്ത്യയുടെ മല്‍സരശേഷിയെ ലോകം വിലമതിക്കുന്നു, ഈ മല്‍സരശേഷിയെ ലോകം അഭിവാദ്യം ചെയ്യുന്നു. യുഎന്‍ സി ടി എ ഡിയുടെ നിക്ഷേപ റിപ്പോര്‍ട്ട് പറയുന്നത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ എന്നാണ്.
ലോകത്തെ ഏറ്റവും ഉയര്‍ന്ന മുന്‍കരുതലോടെ ആഥിത്യമേകുന്ന മൂന്ന് സമ്പദ്ഘടനകളില്‍ ഒന്നുമാണ് ഇന്ത്യ. എഫ്ഡിഐ വിശ്വാസ്യതാ സൂചികപ്രകാരം ലോകത്തിലെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഉന്നത വിപണി പ്രകടനമുള്ള രണ്ടെണ്ണത്തില്‍ ഇന്ത്യ ഉള്‍പ്പെട്ടിരിക്കുകയും ചെയ്യുന്നു.
വെറും നാല് വര്‍ഷംകൊണ്ട്, അനായാസം വ്യവസായം നടത്താവുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ലോകബാങ്ക് ശ്രേണി നിര്‍ണയത്തില്‍ ഇന്ത്യ 42 പോയിന്റുകളുടെ ഉയര്‍ച്ച നേടി. അതായത് 142ാം സ്ഥാനത്തുനിന്ന് നാം 100-ാം സ്ഥാനത്തായി. ലോകത്തെ നിരവധി ശ്രേണീ നിര്‍ണയ ഏജന്‍സികളും ഇന്ത്യയുടെ നില ഉയര്‍ത്തി. ഇന്നിപ്പോള്‍ ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്ഘടനകളിലൊന്നാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ പ്രാവശ്യം നിങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ജി എസ് ടി എന്നത് ഒരു സാധ്യത മാത്രമായിരുന്നു. ഇന്ന് ജി എസ് ടി ഒരു യാഥാര്‍ത്ഥ്യമാണ്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ നടപ്പാക്കിയ ഏറ്റവും വലിയ നികുതി പരിഷ്‌കരണത്തിന് ഏഴ് മാസമായിരിക്കുന്നു. ജി എസ് ടി രാജ്യത്തിന് ഒരു മികച്ച നികുതി പരിവ് സംവിധാനവും മികച്ച വരുമാന സംവിധാനവും നല്‍കി. അത് ചരക്കുകളുടെ അതിവേഗ നീക്കം പ്രോല്‍സാഹിപ്പിച്ചു; ചരക്ക് നീക്കത്തിന്റെ ചിലവ് അത് കുറയ്ക്കുകയും കയറ്റുമതി മേഖലയില്‍ മല്‍സരശേഷിയുടേതായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സഹോദരീ സഹോദരന്മാരേ, സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ രാജ്യത്ത് പരോക്ഷ നികുതി സമ്പ്രദായത്തില്‍പ്പെട്ട വ്യാപാരികള്‍ വെറും ആറ് ദശലക്ഷം മാത്രമാണ്. ജി എസ് ടി നടപ്പാക്കി ഏഴു മാസത്തിനുള്ളില്‍ 4.4 ദശലക്ഷം പുതിയ ആളുകള്‍ പരോക്ഷ നികുതി സംവിധാനത്തിലുള്‍പ്പെടാന്‍ അപേക്ഷ നല്‍കി. ഇത് സത്യസന്ധമായ കച്ചവട സംസ്‌കാരം ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, നികുതിവലയുടെ വ്യാപ്തി വര്‍ധിക്കുന്നതോടെ സത്യസന്ധരായ നികുതിദായകരുടെ നികുതിഭാരം കുറയുകയും ചെയ്യുന്നു.
ഞങ്ങളുടെ ഗവണ്‍മെന്റ് ഇരട്ട ബാലന്‍സ് ഷീറ്റില്‍ പൈതൃകമായി എന്ത് ലഭിച്ചിരിക്കുന്നു എന്നതിനേക്കുറിച്ച് നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ബാങ്കിംഗ് സംവിധാനത്തിന്റെ കുഴി തോണ്ടിയിരുന്ന മുതലാളിത്തത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന മുമ്പത്തെ ബാങ്കിംഗ് സംവിധാനവും നിങ്ങള്‍ക്കു പരിചിതമാണ്. സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പാപ്പരത്തവും നിര്‍ധനത്വവും ഉള്‍പ്പെടുന്ന സാമ്പത്തിക വിനിമയ കാര്യങ്ങളില്‍ ഞങ്ങള്‍ സുപ്രധാനമായ ഒരു പരിഷ്‌കരണം കൊണ്ടുവന്നു.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് രാജ്യത്ത് 62 പാപ്പരത്ത വിഗദ്ധര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസം മാത്രം ഞങ്ങളുടെ ഗവണ്‍മെന്റ് ഇത്തരം 2700 കേസുകള്‍ പരിഹരിച്ചു.
കയറ്റുമതി സംബന്ധിച്ച് മറ്റൊരു വെല്ലുവിളി ഉയര്‍ത്തിയ പ്രശ്‌നമുണ്ടായിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തെ ഇറക്കുമതി-കയറ്റുമതി വിവരങ്ങള്‍ പരിശോധിച്ചാല്‍ രണ്ടും 15 % കുറവാണ് കാണിച്ചതെന്ന് മനസ്സിലാകും. ഈ കീഴ്‌പ്പോട്ടു പോക്കിനേക്കുറിച്ച് പലതരം കാഴ്ചപ്പാടുകളുണ്ട്. അതിനേക്കുറിച്ചു ചിന്തിക്കുന്നതിന് ഒരു സാധ്യത കൂടിയുണ്ട്, സാമ്പത്തിക വിദഗ്ധര്‍ നിര്‍ബന്ധമായും അതിനേക്കുറിച്ചു ചിന്തിക്കണം.
സുഹൃത്തുക്കളേ, 2014ല്‍ ഈ ഗവണ്‍മെന്റ് രൂപീകരിച്ച ശേഷം ആദ്യമെടുത്ത സുപ്രധാന തീരുമാനം കള്ളപ്പണത്തിനേതിരേ പൊരുതുന്നതിന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുക എന്നതായിരുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും വിലവിവരപ്പട്ടിക തയ്യാറാക്കുന്നതിലും വളരെ ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് എസ്‌ഐടി അതിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ടില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തില്‍ ഈ വിലവിവരപ്പട്ടിക പ്രശ്‌നം പരിഹരിക്കുന്നതിന് കര്‍ശന നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചു. വ്യാപാരക്കമ്മിയില്‍ വലിയ മാറ്റമില്ലാതെ ഒരുപോലെ കയറ്റുമതിയിലും ഇറക്കുമതിയിലും എങ്ങനെയാണ് ഇതുപോലെ ഒരു വലിയ ഇടിവുണ്ടായത് എന്നത് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ പഠിക്കേണ്ട ഒരു വിഷയമാണ്. അമിത വിലവിവരപ്പട്ടികയാണോ അതോ പിഴ തിരുത്തലാണോ ഇതിനു പിന്നിലെ കാരണം?
വിനീത്ജി, ‘കയറ്റുമതി ഇടിഞ്ഞതിന് താന്‍ വിശദീകരണം നല്‍കാമെന്ന് മോദിയുടെ വാഗ്ദാനം’ എന്ന് നാളെ നിങ്ങള്‍ ഈ കാര്യം വാര്‍ത്തയാക്കരുത്. ഞാന്‍ നിങ്ങളുടെ മുന്നില്‍ ഒരു സാധ്യത ചൂണ്ടിക്കാണിച്ചതാണ്, എല്ലാവരും അതേക്കുറിച്ചു ചിന്തിക്കണം. ദീര്‍ഘമായ ഒരു കാലയളവിലെ ബുദ്ധിമുട്ടുകള്‍ക്കു ശേഷം സാഹചര്യം മെച്ചപ്പെടുന്നു എന്നാണ് കയറ്റുമതി സംബന്ധിച്ച സമീപകാല കണക്കുകള്‍ കാണിക്കുന്നത് എന്നെങ്കിലും നിങ്ങള്‍ അറിഞ്ഞിരിക്കണം.
സുഹൃത്തുക്കളേ, തിളച്ചവെള്ളം ചൂടിന്റെ ഒരു ഘട്ടത്തിലെത്തുമ്പോള്‍ ആവിയായി രൂപാന്തരം പ്രാപിക്കുന്നു എന്നത് നാം നമ്മുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. വെള്ളം തിളപ്പിച്ചില്ലെങ്കില്‍ ആവിയായി മാറുകയുമില്ല, അതിനുമുമ്പ് ആ ചൂടുമുണ്ടാകില്ല. അതുപോലെതന്നെ, ഗവണ്‍മെന്റിന്റെ ഉദ്യമങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് വേഗത, ക്രമം, സംവേദനക്ഷമത എന്നിവ ആവശ്യമാണ്. വേഗതയും ക്രമവും സംവേദനക്ഷമതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കുമ്പോള്‍ വിജയം ഉണ്ടാകുന്നു. മാര്‍ഗ്ഗ തടസ്സങ്ങളുണ്ടാക്കുന്നതും ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നതും ജീവചൈതന്യം തടഞ്ഞുനിര്‍ത്തുന്ന തരത്തിലുള്ളതുമായ മുന്‍കാല സംസ്‌കാരങ്ങള്‍ ഞങ്ങളുടെ ഗവണ്‍മെന്റ് തകര്‍ത്തു. അതുകൊണ്ട് മൊത്തം സംവിധാനത്തില്‍ ഒരു പുതിയ വേഗം കൈവന്നു.
മുന്‍ ഗവണ്‍മെന്റ് ചെയ്തതിനേക്കാള്‍ ഇരട്ടി വേഗത്തില്‍ ഞങ്ങളിപ്പോള്‍ റെയില്‍പ്പാതകള്‍ ബ്രോഡ്‌ഗേജ് ആക്കി മാറ്റുകയാണ്. ഈ ഗവണ്‍മെന്റിന്റെ കാലത്ത് മുന്‍ ഗവണ്‍മെന്ററിന്റെ കാലത്തേക്കാള്‍ ഇരട്ടി വേഗതയില്‍ ദേശീയ പാതകളുടെയും ഗ്രാമീണ റോഡുകളുടെയും നിര്‍മാണവും നടക്കുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്തേക്കാള്‍ ഇരട്ടി വേഗത്തില്‍ വൈദ്യുതി പ്രസരണ ലൈനുകളുടെ പണി നടക്കുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്തേക്കാള്‍ ഇരട്ടി വേഗത്തില്‍ വൈദ്യുതോല്‍പാദന ശേഷി കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
മൂന്നു വര്‍ഷംകൊണ്ട് മുന്‍ ഗവണ്‍മെന്റ് 59 ഗ്രാമങ്ങളെ മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ ബന്ധിപ്പിച്ചതെങ്കില്‍ ഈ ഗവണ്‍മെന്റ് മൂന്നു വര്‍ഷംകൊണ്ട് 1.1 ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിച്ചു.
ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറുന്ന പദ്ധതിപ്രകാരം 28 പദ്ധതികളുടെ പണം മാത്രമാണ് മുമ്പ് ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആനുകൂല്യങ്ങള്‍ നേരിട്ടു നല്‍കുന്ന സംവിധാനത്തിലേക്ക് 400 പദ്ധതികള്‍ ചേര്‍ത്തു.
ഒരു ചെറിയ എല്‍ഇഡി ബള്‍ബ് നേരത്തേ 350 രൂപയ്ക്ക് വിറ്റിരുന്നതിനേക്കുറിച്ചു നിങ്ങളൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഞങ്ങള്‍ ക്രമേണ അതിന്റെ വില 40-50 രൂപയില്‍ എത്തിച്ചു. ഇപ്പോഴും ലോകത്തെ വിവിധ രാജ്യങ്ങള്‍ ഈ എല്‍ഇഡി ബള്‍ബ് മൂന്ന് ഡോളറിനാണ് വില്‍ക്കുന്നതെങ്കിലും നാം അതിന്റെ വില ഒരു ഡോളറിലും താഴെയാക്കി.
നമ്മുടെ രാജ്യത്ത് 2014നു മുമ്പ് മൂന്ന് മൊബൈല്‍ നിര്‍മാണ കമ്പനികള്‍ മാത്രമാണുണ്ടായിരുന്നത്, ഇപ്പോഴതിന്റെ എണ്ണം ഏകദേശം 120 ആയി. ഇതിന്റെ ഫലമായി രാജ്യത്തേക്കുള്ള മൊബൈലുകളുടെ ഇറക്കുമതി 2014-15ലെ 50000 കോടിയില്‍ നിന്നു നേര്‍പകുതിയായി കുറഞ്ഞു.
ഈ മാറ്റങ്ങളെല്ലാം വെറുതേയങ്ങ് സംഭവിച്ചതാണോ? തനിയെ സംഭവിച്ചതാണോ ഈ മാറ്റങ്ങള്‍? ഈ കാര്യങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായ ഇഛാശക്തി ഈ ഗവണ്‍മെന്റ് കാണിച്ചു. സൂക്ഷ്മമായി, ഇവയാണ് പുതിയ സമ്പദ്ഘടനയുടെ പുതിയ ചട്ടങ്ങള്‍. സഹോദരീ സഹോദരന്മാരേ, ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത് കഴിയുന്നത്ര ബഡ്ജറ്റധിഷ്ഠിതമായി വിഭവങ്ങള്‍ വിനിയോഗിക്കുന്നതിനും ബഡ്ജറ്റധിഷ്ഠിതമായി വികസന നയങ്ങള്‍ നടപ്പാക്കുന്നതിലുമാണ്.
അടിസ്ഥാനസൗകര്യ മേഖലയിലും കൃഷിയിലും സാങ്കേതികവിദ്യയിലും ആരോഗ്യ മേഖലയിലും വിദ്യാഭ്യാസത്തിലും രാജ്യത്ത് ഇപ്പോള്‍ നടത്തുന്നതുപോലുള്ള നിക്ഷേപം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. രാജ്യത്ത് ആദ്യമായി വ്യോമയാന നയം രൂപീകരിച്ചു. മുമ്പ് ഒരാളും ചിന്തിച്ചിട്ടില്ലാത്ത വിധം പ്രതിരോധ മേഖലയില്‍ ഞങ്ങള്‍ നേരിട്ടുള്ള വിദേശ നിക്ഷേപ സാധ്യതകള്‍ സൃഷ്ടിച്ചു.
ഞങ്ങളുടെ ഗവണ്‍മെന്റ് രാജ്യത്തിന്റെ ഗതാഗത മേഖല വികസിപ്പിക്കുകയാണ്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് അത് സംയോജിപ്പിക്കുന്നു. ഈ നിക്ഷേപങ്ങളും ഗവണ്‍മെന്റ് പദ്ധതികളും കൂടിച്ചേര്‍ന്ന് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നല്‍കുന്നു. കഴിഞ്ഞ നാല് വര്‍ഷം ഞങ്ങളുടെ ഗവണ്‍മെന്റ് ഊന്നല്‍ നല്‍കിയത് തൊഴില്‍ കേന്ദ്രീകൃതവും ജന കേന്ദ്രീകൃതവുമായ വളര്‍ച്ചയിലാണ്. അത്തരം സമ്പദ്ഘടന രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുകയും മധ്യവര്‍ഗത്തിന്റെ അഭിലാഷങ്ങള്‍ കണക്കിലെടുക്കുകയും ചെയ്തു.
സുഹൃത്തുക്കളേ, നമുക്കു മാത്രമാണ് എല്ലാം അറിയാവുന്നത് എന്ന അഹങ്കാരം ഈ ഗവണ്‍മെന്റിന് ഇല്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ട് നാം എല്ലാവരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കുകയും എല്ലാവരുടെയും അനുഭവ പരിചയം പരിഗണിക്കുകയും ചെയ്യുന്നു. പരിപൂര്‍ണ സംവേദനക്ഷമതയോടെ ഞങ്ങളുടെ ഗവണ്‍മെന്റ് അവരുടെ ഉത്കണ്ഠകളും ആവശ്യങ്ങളും ശ്രദ്ധിക്കുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്നതെന്ന് കണ്ട പല പ്രശ്‌നങ്ങള്‍ക്കും ഇത് പുതിയ പരിഹാരങ്ങള്‍ ഉണ്ടാക്കുന്നു.
തിരശ്ചീനമായും ലംബമായും നമ്മുടെ സംവേദനക്ഷമതയുടെ കുതിപ്പ് ഒന്നാം ദിവസം മുതല്‍ സംവിധാനത്തെ സ്വാധീനിച്ചു തുടങ്ങി. വിവിധ സന്ദര്‍ങ്ങളില്‍ വ്യത്യസ്ഥ വേദികളില്‍ ഞാന്‍തന്നെ നേരിട്ട് കര്‍ഷകരുമായും യുവജനങ്ങളുമായും വിദ്യാര്‍ത്ഥികളുമായും സിഇഒമാരുമായും ആശയവിനിമയം നടത്തി. ഇത്തരം സംവിധാനം സൃഷ്ടിച്ചതോടെ ജനങ്ങളുടെ പ്രതികരണം ഞങ്ങള്‍ക്ക് നേരിട്ടു ലഭിച്ചു. പരാതികള്‍ പരിഹരിക്കുന്നതിന് ഞങ്ങളുടെ ഗവണ്‍മെന്റ് വന്‍തോതിലുള്ള ശ്രദ്ധയാണ് നല്‍കുന്നത്.
സുഹൃത്തുക്കളേ, ചിലപ്പോള്‍ സൈദ്ധാന്തികമായി പ്രകടമാകുന്ന പരിഹാരങ്ങള്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നിലെ കാരണമായി മാറാം. ഗവണ്‍മെന്റ് ശരിയായ വിധം വിശദമായി എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴേ അവ മനസ്സിലാവുകയുള്ളു. ഉദാഹരണത്തിന് മുളയുമായി ബന്ധപ്പെട്ട സമീപകാലത്തെ തീരുമാനം, നൂറ് ശതമാനം വേപ്പപ്പെണ്ണ പുരട്ടിയ യൂറിയുടെ കാര്യം, ഗ്രൂപ്പ് സി, ഡി നിയമനങ്ങള്‍ക്ക് അഭിമുഖം വേണ്ടെന്നുവച്ച തീരുമാനം, ഗസറ്റഡ് ഓഫീസറുടെ നിര്‍ബന്ധിത സാക്ഷ്യപ്പെടുത്തല്‍ അവസാനിപ്പിച്ചത്, ഈ കാര്യങ്ങളെല്ലാം നേരത്തെയും ചെയ്യാമായിരുന്നു. പക്ഷേ, സംവേദനക്ഷമതയുടെയും ജനങ്ങളുമായുള്ള ബന്ധത്തിന്റെയും അഭാവത്തില്‍ ഇതൊന്നും ചെയ്തില്ല.
സുഹൃത്തുക്കളേ,
സമഗ്ര ശ്രദ്ധ ലഭിക്കാത്ത ഒരു മേഖലയാണ് എപ്പോഴും ആരോഗ്യ മേഖല. ആരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നേരത്തേ രൂപീകരിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് സംവേദനക്ഷമതയുടെ കുറവുണ്ട്. നാം ഉറപ്പുവരുത്തുന്നത് മികച്ച ആരോഗ്യ പരിപാലനത്തോടൊപ്പമുള്ള മികച്ച ആരോഗ്യമാണ്.
ഇന്ദ്രധനുഷ് പദ്ധതിയിലൂടെ രാജ്യത്തെ രോഗപ്രതിരോധ പരിപാടികളുടെ വ്യാപ്തി ആറ് മടങ്ങ് വര്‍ദ്ധിച്ചു.
മൂവായിരത്തിലധികം ജന്‍ ഔഷധി സ്റ്റോറുകള്‍ വഴി എണ്ണൂറിലധികം മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി. സ്റ്റെന്റിന്റെ വില ഞങ്ങളുടെ ഗവണ്‍മെന്റ് 80% വരെ കുറയ്ക്കുകയും കാല്‍മുട്ട് മാറ്റിവയ്ക്കലിനുള്ള ചെലവ് നിയന്ത്രിക്കുകയും ചെയ്തു. രണ്ടരലക്ഷത്തില്‍ പരം പ്രമേഹ രോഗികള്‍ക്ക് രണ്ട് മുതല്‍ രണ്ടര ദശലക്ഷം വരെ സൗജന്യ പരിശോധനകള്‍ ലഭ്യമാക്കി.
ഈ ബഡ്ജറ്റില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഫലം ഏകദേശം പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ലഭിക്കും. ഗുരുതര രോഗങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും ഈ പദ്ധതിക്കു കീഴില്‍ നല്‍കും.
സുഹൃത്തുക്കളേ,
ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ നമ്മുടെ സമൂഹത്തെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹമാക്കി മാറ്റുകയും രാജ്യത്തെ സാമ്പത്തിക സംവിധാനത്തെ ഒരു വൈജ്ഞാനിക സമ്പദ്ഘടനയാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യും. ഒരു ശതലക്ഷം ബാങ്ക് അക്കൗണ്ടുകള്‍, ഒരു ശതലക്ഷം ആധാര്‍ കാര്‍ഡുകള്‍, ഒരു ശതലക്ഷം മൊബൈല്‍ ഫോണുകള്‍ എന്ന ത്രിത്വം ലോകത്തെ തന്നെ സവിശേഷമായ ഒരു സാഹചര്യം ഇന്ത്യയില്‍ സൃഷ്ടിക്കും.
സുഹൃത്തുക്കളേ,
എംഎസ്എംഇ പരിസ്ഥിതി നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. ഈ മേഖല ശക്തിപ്പെടുത്തുന്നതിന് നാം അനുസ്യുതം പ്രവര്‍ത്തിക്കുകയാണ്. ഉയര്‍ന്ന വായ്പാ പിന്തുണ, മൂലധനം പലിശ ഇളവ് മുതലായവയ്ക്ക് ശ്രദ്ധ നല്‍കിയിട്ടുണ്ട്. കൂടാതെ പരമാവധി ചെറുകിട വ്യവസായങ്ങള്‍ ഔപചാരിക മേഖലയില്‍ കൊണ്ടുവരുന്ന നവീനാശയങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു.
സാമ്പത്തിക സാങ്കേതികവിദ്യ അഥവാ ഫിന്‍ടെക്കിന് ഇക്കാര്യത്തില്‍ അതിപ്രധാനമായ പങ്കുണ്ട്. എംഎസ്എംഇകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും അവയുടെ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിനും ഫിന്‍ടെക് പ്രോല്‍സാഹനം നല്‍കുന്നു. ഇതിന്റെ ഉപയോഗം വര്‍ധിക്കുന്നത് രാജ്യത്തെ സാമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഈ പരിപാടിയില്‍ മുമ്പ് പങ്കെടുത്തപ്പോള്‍ ഞാന്‍ എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും വെടിപ്പുള്ള പാചകം, എല്ലാവര്‍ക്കും ആരോഗ്യവും ഇന്‍ഷുറന്‍സും എന്നീ വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഒരു കോടിയിലധികം വീടുകള്‍ രാജ്യത്തെ ദരിദ്രര്‍ക്കും താഴ്ന്ന മധ്യവര്‍ഗ്ഗ ജനതയ്ക്കും നിര്‍മിച്ചു നല്‍കി. നാലു കോടി വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിന് സൗഭാഗ്യ പദ്ധതിക്കും തുടക്കമിട്ടു. ഉജ്ജ്വല പദ്ധതിക്കു കീഴില്‍ 3.4 കോടി സ്ത്രീകള്‍ക്ക് സൗജന്യ പാചകവാചകം നല്‍കി.
പ്രതിദിനം 90 പൈസ പ്രീമിയത്തിനും പ്രതിമാസം ഒരു രൂപ പ്രീമീയത്തിനും 18 കോടി ദരിദ്രര്‍ക്ക് ഞങ്ങളുടെ ഗവണ്‍മെന്റ് സുരക്ഷാ പരിരക്ഷ ലഭ്യമാക്കി. ഈ പദ്ധതിക്കു കീഴില്‍ രണ്ടായിരം കോടിയില്‍പ്പരം രൂപ അവകാശികള്‍ക്ക് നല്‍കി.
സുഹൃത്തുക്കളേ,
ഗവണ്‍മെന്റിന്റെ മുഴുവന്‍ നയങ്ങളും നിയമനങ്ങളും തീരുമാനങ്ങളും ഉദ്ദേശ്യങ്ങളും ചട്ടങ്ങളും ഒറ്റ ലക്ഷ്യത്തിനു വേണ്ടിയാണ്: രാജ്യത്തിന്റെയും ദരിദ്രരുടെയും വികസനം. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വേണ്ടി എന്ന സൂത്രവാക്യം പിന്തുടര്‍ന്ന ഞങ്ങള്‍ ദരിദ്രരെ ശാക്തീകരിക്കുന്നു.
ജന്‍ധന്‍ യോജനയ്ക്കു കീഴില്‍ കഴിഞ്ഞ മൂന്നര വര്‍ഷംകൊണ്ട് 31 കോടിയിലധികം ദരിദ്രര്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. വെറുമൊരു ബാങ്ക് അക്കൗണ്ട് തുറക്കല്‍ മാത്രമല്ല അത്, ഈ അക്കൗണ്ടുകളില്‍ ഇപ്പോള്‍ 75000 കോടി രൂപയുടെ നിക്ഷേപമുണ്ട്.
ഈ കാലയളവില്‍ രാജ്യത്ത് ആറ് കോടിയിലധികം കക്കൂസുകള്‍ ഗവണ്‍മെന്റ് നിര്‍മിച്ചു. ഗ്രാമീണ ശുചിത്വ പരിപാടി 2014ലെ 40 ശതമാനത്തില്‍ നിന്ന് 78 ശതമാനമായി വികസിച്ചു.
മുദ്രാ പദ്ധതിക്കു കീഴില്‍ 11 കോടിയിലധികം വായ്പകള്‍ ഗവണ്‍മെന്റ് അനുവദിച്ചു. ഒരു ബാങ്ക് ഗാരന്റിയുമില്ലാതെ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും നാലര ലക്ഷം കോടിയിലധികം രൂപ വായ്പ നല്‍കി. ഈ പദ്ധതി മൂലം രാജ്യത്തിന് മൂന്നുകോടിയോളം പുതിയ സംരംഭകരെ കിട്ടി.
ഇതുവരെ 11 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. സൂക്ഷ്മ ജലസേചന പദ്ധതിക്ക് കീഴില്‍ 20 ലക്ഷത്തിലധികം ഹെക്ടര്‍ ഭൂമി നല്‍കി.
സുഹൃത്തുക്കളേ,
ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ പുതിയ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന തീരുമാനം കൂടിയെടുത്തു.
പദ്ധതിയില്‍പ്പെടുത്തിയ വിളകളുടെ ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും ഏറ്റവും കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കും. ജോലിക്കാരെ കൂലിക്കെടുക്കുന്നതിനും, സ്വന്തം കന്നുകാലികളുടെയോ യന്ത്രങ്ങളുടെയോ ചെലവിനും, മറ്റുള്ളവരുടെ കാലികളെയോ യന്ത്രങ്ങളോ വാടകയ്ക്ക് എടുക്കുന്നതിന്റെ ചെലവും വിത്തിന്റെ വിലയും, എല്ലാത്തരം വളങ്ങളുടെയും വിലയും, വെള്ളമെത്തിക്കുന്നതിന്റെ ചെലവും, സംസ്ഥാന ഗവണ്‍മെന്റിന് നല്‍കുന്ന ഭൂമിക്കരവും, പ്രവര്‍ത്തന മൂലധനത്തിനു നല്‍കേണ്ടി വരുന്ന പലിശയും, ഭൂമി വാടകയ്‌ക്കോ പാട്ടത്തിനോ എടുക്കുന്നതിന്റെ ചെലവും മറ്റു ചെലവുകളും ഇതിലുള്‍പ്പെടും. അതുകൊണ്ടും തീരുന്നില്ല. പ്രാദേശിക കൃഷി ഓഫീസര്‍ കണക്കാക്കുന്നതനുസരിച്ച് കൃഷിക്കാരനും കുടുംബവും കൃഷിക്കു വേണ്ടി വിനിയോഗിക്കുന്ന അധ്വാനത്തിന്റെ മൂല്യവും ഉല്‍പ്പാദനച്ചെലവായി പരിഗണിക്കും.
രാജ്യത്തെ കഠിനാധ്വാനികളായ കര്‍ഷകരുടെ വരുമാനവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട തീരുമാനമാണിത്. അതേസമയം, ഇത് വില വര്‍ധനവിന് ഇടയാക്കിയേക്കാമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
ഇത്തരത്തിലുള്ള സാമ്പത്തിക വിദഗ്ധര്‍ ഈ കാര്യം കൂടി പരിഗണിക്കണം: നമ്മെ ഊട്ടുന്ന കര്‍ഷകരോടുള്ള നമ്മുടെ പ്രതിബദ്ധത എന്താണ്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്ന എല്ലാ തീരുമാനങ്ങളെയും നാം പിന്തുണച്ചിരിക്കണം എന്നും വരുമാനസ്രോസസ്സുകള്‍ കണ്ടെത്താന്‍ ഗവണ്‍മെന്റിനു ഈ ശ്രമങ്ങള്‍കൊണ്ടു കഴിയുമെങ്കില്‍ ഒരു മടിയുമില്ലാതെ നമ്മുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം എന്നുമാണ് എനിക്കു തോന്നുന്നത്.
സുഹൃത്തുക്കളേ,
കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് സത്യസന്ധതയെ സ്ഥാപനവല്‍കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങളുടെ ഗവണ്‍മെന്റ് നടത്തി. സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം സുതാര്യമാക്കുകയും ചോര്‍ച്ച തടയുകയും ചെയ്തു.
ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറുന്ന പദ്ധതിയില്‍ 57000 കോടിയിലധികം രൂപ അനര്‍ഹരുടെ കൈകളിലെത്തിയത് തടയാന്‍ ഗവണ്‍മെന്റിന് സാധിച്ചു. രണ്ട് ലക്ഷത്തോളം സംശയകരമായ കമ്പനികളുടെ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കി. ഈ കമ്പനികളുടെ ഡയറക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും മറ്റേതെങ്കിലും കമ്പനികളില്‍ അവര്‍ ഡയറക്ടറാകുന്നത് തടയാനും നടപടി സ്വീകരിച്ചു.
ഈ സാഹചര്യത്തില്‍, രാജ്യത്തെ വ്യവസായങ്ങളോടും എല്ലാ മേഖലകളിലെയും ജനങ്ങളോടും എല്ലാ പ്രൊഫഷണലുകളോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് രാജ്യത്തിന്റെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നത് നിങ്ങളുടെ ചിന്തകള്‍ക്കു പിന്നില്‍ ഉണ്ടായിരിക്കണം എന്നാണ്.
ഒരു കാര്യം കൂടി എനിക്ക് അഭ്യര്‍ത്ഥിക്കാനുണ്ട്. ധനകാര്യ സ്ഥാപനങ്ങളിലെ ചട്ടങ്ങളും മൂല്യങ്ങളും നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ അവരുടെ ചുമതലകള്‍ പൂര്‍ണ്ണ സുതാര്യതയോടെ നിര്‍വഹിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ചും മേല്‍നോട്ടത്തിനും സൂക്ഷ്മനിരീക്ഷണത്തിനും ഉത്തരവാദപ്പെട്ടവര്‍.
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്കെതിരേ ശക്തമായ നടപടി ഈ ഗവണ്‍മെന്റ് സ്വീകരിക്കുമെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൊതുപണത്തിന്റെ ക്രമരഹിതമായ വിനിയോഗം ഈ ഗവണ്‍മെന്റ് സഹിക്കില്ല. ഇതാണ് പുതിയ സമ്പദ്ഘടമനയുടെയും പുതിയ ചട്ടങ്ങളുടെയും അടിസ്ഥാന സമവാക്യം.
സുഹൃത്തുക്കളേ,
പുതിയ ഒരു സമ്പദ്ഘടനയെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്തത്. ഇവിടെ സംഘടിപ്പിച്ച വ്യത്യസ്ഥ ചര്‍ച്ചകളേക്കുറിച്ചു ലഭിച്ച വിവരങ്ങളില്‍ നിന്ന് എനിക്ക് ഒരു ആശയം തോന്നുന്നു. ആ ആശയം രാജ്യത്തിന്റെ സമ്പദ്ഘടനയുമായി ആഴത്തില്‍ ബന്ധപ്പെട്ടതാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതുകൊണ്ടുളള ഗുണഫലവും ഇത്തരം സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. ഈ പ്രശ്‌നം ഇന്ത്യയില്‍ മാത്രം പരിമിതമല്ല. വിദേശ കമ്പനികളെയും ഈ പ്രശ്‌നം ബാധിക്കുന്നുണ്ട്. നിക്ഷേപത്തെയും ഇത് ബാധിക്കുന്നു. ചില രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ സമയവും മാസവും തീയതികളും പോലും നേരത്തേ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്. ആ രാജ്യങ്ങളിലെ വ്യാവസായിക വികസനം കൂടി ചര്‍ച്ച ചെയ്ത് ഇത് എന്തുതരം ഫലപ്രാപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നു പരിശോധിക്കണം.
ഇന്ത്യയുടെ സാമ്പത്തിക വികസനം, ഇന്ത്യയില്‍ സദ്ഭരണം നടപ്പാക്കുന്നതിനാവശ്യമായ സ്ഥിരമായ ശ്രമങ്ങള്‍, ഇന്ത്യയില്‍ ആഗോള നിലവാരം നേടുക ലക്ഷ്യമിട്ടുള്ള പരിപാടികള്‍, സമഗ്ര സമ്പദ്ഘടനയ്ക്കും ലോകവുമായി പ്രവണതകള്‍ക്കൊപ്പിച്ചു നീങ്ങുന്നതിനുമുള്ള ശ്രമങ്ങള്‍, സുസ്ഥിര വികസനത്തിന് ഒരു ഊന്നലെന്ന നിലയില്‍ മുന്‍ഗണന നല്‍കുക ഈ കാര്യങ്ങളെല്ലാം ലോകത്തില്‍ നിന്നു മനസ്സിലാക്കുകയും ലോകം ഇന്ത്യയാല്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ആധുനിക കാലത്തും പുതിയ ആഗോള പശ്ചാത്തലത്തിലും ഒരു മുന്‍നിര ശക്തിയായി ഇന്ത്യ ഉയരുന്നു. സാങ്കേതികവിദ്യയുടെയും നവീനാശയങ്ങളുടെയും കാര്യത്തില്‍ ഇന്ത്യക്ക് ലോകത്തെ നയിക്കാന്‍ സാധിക്കും.
നമ്മുടെ ശേഷിയും വിഭവങ്ങളും വഴി പുതിയ ഒരു ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നമുക്കു സാധിക്കും. നമ്മുടെ വികസനം നമ്മില്‍ മാത്രമായി ഒതുങ്ങുകയുമില്ല. അത് ലോകത്തിനാകെ ഐശ്വര്യം നല്‍കും.
മുന്നോട്ടു വന്നാലേ നമ്മുടെ ദൃഢപ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളു, നമുക്കു മുന്നിലെ വെല്ലുവിളികളെ എല്ലാം നമുക്ക് അവസരമാക്കി മാറ്റണം.
ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാം ആശംസകള്‍ അറിയിച്ചു
കൊണ്ട് എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.
നിങ്ങള്‍ക്കെല്ലാം വളരെയധികം നന്ദി.
(ഇ റ്റി ആഗോള വ്യവസായ ഉച്ചകോടി 2018ല്‍ അവതരിപ്പിച്ച, ” പുതിയ സമ്പദ്ഘടന, പുതിയ ചട്ടങ്ങള്‍” എന്ന അവതരണം)
चार साल पहले पूरी दुनिया में जब भारत की अर्थव्यवस्था की चर्चा होती थी, तो कहा जाता था Fragile Five। आज Fragile Five की नहीं, भारत के Five Trillion Dollar Economy के लक्ष्य की चर्चा होती है। अब दुनिया भारत के साथ कंधे से कंधा मिलाकर चलना चाहती है: PM @narendramodi
— PMO India (@PMOIndia) February 23, 2018
पिछले तीन-चार वर्षों में भारत ने अपने साथ ही पूरी दुनिया की economic growth को मजबूती दी है।
— PMO India (@PMOIndia) February 23, 2018
IMF के आंकड़ों के अनुसार, वर्ष 2013 के अंत में भारत का World GDP में Nominal Term में कंट्रीब्यूशन 2.4 प्रतिशत था। हमारी सरकार के लगभग 4 वर्षों में ये बढ़कर 3.1 प्रतिशत हो गया है: PM pic.twitter.com/4nAV0xQfae
आज आप कोई भी Macro-Economic पैरामीटर देख लीजिए, चाहे वो inflation हो, Current Account Deficit हो, Fiscal Deficit हो, GDP Growth हो, Interest rate हो, FDI Inflow हो, भारत सभी में बेहतर Perform कर रहा है: PM
— PMO India (@PMOIndia) February 23, 2018
Inflation Rate नियंत्रित रहने और High Productivity Growth की वजह से रुपए का Outlook भी बेहतर बना हुआ है। ब्याज दर में एक प्रतिशत से ज्यादा की कमी का लाभ ग्राहकों, हाउसिंग सेक्टर और अन्य उद्योगों को हो रहा है: PM
— PMO India (@PMOIndia) February 23, 2018
3 वर्ष में देश के Economic World ने एक नई चीज सीखी है, और वो है Competitiveness. जब आगे बढ़ने की होड़ नहीं होगी, जब healthy Competition नहीं होगा, तो फिर न speed आ पाएगी औऱ न ही ऊंचे horizons पर जाकर सोच पाएंगे। आज भारत की इस Competitiveness को पूरी दुनिया validate कर रही है:PM pic.twitter.com/h3MTfS9U2U
— PMO India (@PMOIndia) February 23, 2018
जब पानी को उबालने के लिए रखते हैं तो एक खास temperature पर पहुंचने के बाद ही steam में transform होता है। उस तापमान पर पहुंचने से पहले ना पानी उबलता है और ना steam बनती है। इसी तरह सरकार के initiatives लोगों तक पहुंचे, इसके लिए Speed, Scale और Sensitivity की आवश्यकता होती है: PM
— PMO India (@PMOIndia) February 23, 2018
जब Speed , Scale, Sensitivity के साथ काम होता है तो Success भी मिलती है। हमारी सरकार ने अटकाने-भटकाने-लटकाने वाला पहले का कल्चर खत्म कर दिया है। इसकी वजह से पूरे सिस्टम में एक नई तेजी आई है: PM @narendramodi
— PMO India (@PMOIndia) February 23, 2018
पहले की सरकार में जिस स्पीड से रेलवे लाइनों को ब्रॉड गेज में बदला जा रहा था, आज उससे दोगुनी रफ्तार से रेल लाइनों को ब्रॉड गेज में बदला जा रहा है: PM pic.twitter.com/OOF2YR1Jpk
— PMO India (@PMOIndia) February 23, 2018
Achieving Speed & Scale with Sensitivity. pic.twitter.com/pMFtiRHdtF
— PMO India (@PMOIndia) February 23, 2018
पिछले चार वर्षों में हमारी सरकार ने देश में Job Centric के साथ ही People Centric Growth पर जोर दिया है। एक ऐसी अर्थव्यवस्था जिसमें देश के गरीबों का financial inclusion भी हो, जो Middle Class की Aspiration का भी ध्यान रखे: PM
— PMO India (@PMOIndia) February 23, 2018
पहले दिन से हमारी कोशिश रही है कि सिस्टम में Horizontally और Vertically Sensitivity को percolate किया जाए। कई बार जो theoretical solutions बहुत Perfect नजर आते हैं, वही कई Practical Problems का origin बन जाते हैं: PM
— PMO India (@PMOIndia) February 23, 2018
जैसे bamboo पर हाल में लिया फैसला, यूरिया की 100% नीम कोटिंग , ग्रुप सी और ग्रुप डी की नौकरी में इंटरव्यू खत्म, गजटेड ऑफीसर से Attest कराने की बाध्यता खत्म करने का फैसला, ये कार्य पहले भी किए जा सकते थे, लेकिन Sensitivity की कमी ने जनता से कनेक्ट की कमी ने ऐसा होने नहीं दिया: PM
— PMO India (@PMOIndia) February 23, 2018
हमारे यहां हेल्थ एक ऐसा सेक्टर रहा है, जो holistic attention से हमेशा दूर रहा। हेल्थ से जुड़ी योजनाएं पहले भी बनीं, लेकिन उनमें भी Sensitivity की कमी रही। हम Good Healthcare के साथ-साथ Good Health भी Insure कर रहे हैं: PM pic.twitter.com/yzn8PiqH7F
— PMO India (@PMOIndia) February 23, 2018
MSME का ecosystem, हमारी अर्थव्यवस्था की backbone है। इस सेक्टर को मजबूत करने के लिए लगातार काम कर रही है। ज्यादा से ज्यादा लघु उद्योगों को Formal Sector में लाने के लिए Higher Credit Support, Capital और Interest Subsidy और Innovations पर ध्यान दिया जा रहा है: PM @narendramodi
— PMO India (@PMOIndia) February 23, 2018
जब मैं इससे पहले आपके इस आयोजन में आया था तो मैंने Housing for All, Power for All, Clean Cooking for All, Health for All, Insurance for All की बात कही थी: PM @narendramodi pic.twitter.com/1XqH7qa8Z3
— PMO India (@PMOIndia) February 23, 2018
एक अपील मैं ये भी करना चाहता हूं कि विभिन्न Financial institutions में नियम और नीयत यानि Ethics बनाए रखने का दायित्व जिन्हें दिया गया है वो पूरी निष्ठा से अपना कर्तव्य निभाएं। विशेषकर जिन्हें निगरानी और मॉनीटरिंग की जिम्मेदारी सौंपी गई है: PM @narendramodi
— PMO India (@PMOIndia) February 23, 2018
मैं स्पष्ट करना चाहूंगा कि ये सरकार आर्थिक विषयों से संबंधित अनियमितताओं के विरुद्ध कड़ी कार्रवाई कर रही है, करेगी और करती रहेगी। जनता के पैसे का अनियमित अर्जन, इस सिस्टम को स्वीकार नहीं होगा: PM @narendramodi
— PMO India (@PMOIndia) February 23, 2018
मुझे लगता है कि इस तरह के कार्यक्रमों में लोकसभा और विधानसभा के चुनाव एक साथ कराने पर जो Positive Economic Impact देश पर पड़ेगा, उसकी भी चर्चा होनी चाहिए: PM @narendramodi
— PMO India (@PMOIndia) February 23, 2018