പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.
മഹനീയ സാന്നിധ്യം കൊണ്ട് ചടങ്ങ് ധന്യമാക്കിയ ഇന്തോനേഷ്യൻ പ്രസിഡന്റ് ആദരണീയ പ്രബോവോ സുബിയാന്തോയ്ക്കും ഹൃദ്യമായ ക്ഷണത്തിനും ഇന്ത്യ-ഇന്തോനേഷ്യ പങ്കാളിത്തത്തിന് നൽകിയ അർത്ഥവത്തായ സംഭാവനകൾക്കും പാർലമെന്റ് സ്പീക്കർ ആദരണീയ പുവാൻ മഹാറാണിക്കും നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിൽ ഇന്തോനേഷ്യയുമായുള്ള ജനാധിപത്യ ബന്ധങ്ങൾ ശക്തമാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിലുള്ള ആശംസകൾ പാർലമെന്റ് അംഗങ്ങളെ അറിയിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക, സമുദ്ര ബന്ധങ്ങളെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ രണ്ടായിരത്തിലേറെ വർഷങ്ങളായി ഇന്ത്യൻ മഹാസമുദ്രം ആശയങ്ങളുടെയും വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും കൈമാറ്റത്തിലൂടെ ഇന്ത്യയെയും ഇന്തോനേഷ്യയെയും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അനുസ്മരിച്ചു. ‘വസുധൈവ കുടുംബകം’, ‘ഭിന്നേക തുംഗൽ ഇക്ക’ (നാനാത്വത്തിൽ ഏകത്വം) എന്നീ പങ്കുവെക്കപ്പെട്ട ആദർശങ്ങളെ പരാമർശിച്ച പ്രധാനമന്ത്രി, ഈ മൂല്യങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് വഴികാട്ടിയാകുന്നത് തുടരുമെന്ന് ചൂണ്ടിക്കാട്ടി. ചരിത്ര പ്രയാണങ്ങളും വെല്ലുവിളികളും ജനാഭിലാഷങ്ങളും പങ്കുവെക്കുന്നതിലൂടെ ഇന്ത്യയെയും ഇന്തോനേഷ്യയെയും സ്വാഭാവികവും വിശ്വസ്തവുമായ പങ്കാളികളായി ഒന്നിച്ചുചേർക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, ഭക്ഷ്യ-ഊർജ്ജ ഭദ്രത, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് ഇന്ത്യയുടെ വികസന പ്രയാണവും ‘വികസിത ഭാരതം 2047’, ‘സുവർണ്ണ ഇന്തോനേഷ്യ 2045’ (Indonesia Emas 2045) എന്നീ ദർശനങ്ങൾ തമ്മിലുള്ള യോജിപ്പും എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തമാക്കുന്നതിനും സ്വതന്ത്രവും സുഗമവും എല്ലാവരെയും ഉൾക്കൊള്ളുന്നതും നിയമാധിഷ്ഠിതവുമായ ഒരു ഇൻഡോ-പസഫിക് മേഖലയ്ക്കായി ഇന്തോനേഷ്യയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധങ്ങൾക്ക് അനുസൃതമായി ഉഭയകക്ഷി ഇടപെടലുകൾക്കായുള്ള ഗംഗാ-മഹകം ദർശനം അടിസ്ഥാനമാക്കി ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തിൽ ഒരു പുതിയ തുടക്കത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ സമീപനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തങ്ങളുടെ സാംസ്കാരിക ബന്ധങ്ങളെ കൂടുതൽ വളർത്തണമെന്നും വികസന മാർഗ്ഗങ്ങൾ പരസ്പരം പങ്കുവെക്കണമെന്നും സുരക്ഷയും തന്ത്രപ്രധാനമായ വിശ്വാസവും ശക്തിപ്പെടുത്തണമെന്നും സമുദ്ര അഭിവൃദ്ധിക്കായി പ്രവർത്തിക്കണമെന്നും ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധങ്ങളെയും പങ്കിട്ട ജനാധിപത്യ മൂല്യങ്ങളെയും പ്രസംഗം അടിവരയിടുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പാക്കുകയും ചെയ്തു.
NK
Honoured to address the Indonesia Parliament. Do watch.
— Narendra Modi (@narendramodi) July 7, 2026
https://t.co/zapE5i8onx
India is a nation that follows the path of development, not expansionism. pic.twitter.com/M52IfCj4Fl
— PMO India (@PMOIndia) July 7, 2026
For India and Indonesia, the sea has never represented distance. It has always been a bridge between our nations and remains central to our shared future. pic.twitter.com/8hU3umJ855
— PMO India (@PMOIndia) July 7, 2026
India, Indonesia and the Indian Ocean... these names themselves reflect the deep ties that bind us. pic.twitter.com/Wvg4Ng1UjI
— PMO India (@PMOIndia) July 7, 2026
When India and Indonesia stand together, they strengthen the world's faith that democracy creates opportunities, democracy builds trust and democracy shapes the future. pic.twitter.com/boZB8tqO2R
— PMO India (@PMOIndia) July 7, 2026
The goodwill and trust that India and Indonesia share must create new opportunities for our citizens. pic.twitter.com/l2LCy9ihXC
— PMO India (@PMOIndia) July 7, 2026
India firmly believes that reform of the UN Security Council can no longer be delayed. pic.twitter.com/OcReGxfkG1
— PMO India (@PMOIndia) July 7, 2026
India is a strong advocate of a free, open and inclusive Indo-Pacific.
— PMO India (@PMOIndia) July 7, 2026
India believes in freedom of navigation in the Indo-Pacific. pic.twitter.com/IiopDi2UtC