പിഎം ഇന്ത്യ
ഇന്ത്യയുടെ പ്രധാനമന്ത്രി ആദരണീയനായ ശ്രീ. നരേന്ദ്രമോദി 2018 ഒക്‌ടോബര്‍ 28-29 തീയതികളില്‍ ജപ്പാന്‍ പ്രധാനമന്ത്രി ആദരണീയനായ ഷിന്‍സോ ആബെയുമായുള്ള ഇന്തോ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായി ജപ്പാന്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനവേളയില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സമാനതകളില്ലാത്ത സാദ്ധ്യതകള്‍ മനസിലാക്കി പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ആബെയും കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് കൈവരിച്ച സവിശേഷമായ നാഴികകല്ലുകള്‍ അവലോകനം ചെയ്യുകയും ഭാവിയിലെ ഇന്തോ-ജപ്പാന്‍ ബന്ധത്തിനായി താഴേപ്പറയുന്ന പങ്കാളിത്ത ദര്‍ശനത്തിന് രൂപം നല്‍കുകയും ചെയ്തു.
1. ചരിത്രത്തില്‍ ആഴത്തില്‍ വേരൂന്നിയതും പൊതുവായ മൂല്യങ്ങളില്‍ അധിഷ്ഠിതവുമായ ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപരവും ആഗോളതലത്തിലുമുള്ള പങ്കാളിത്തം സമാധാനം, പുരോഗതി, ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് മികച്ച മികച്ച ഒരു ഭാവി യാഥാര്‍ത്ഥ്യമാക്കല്‍ എന്നീ പരസ്പരം പങ്കു വെക്കുന്ന തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രധാന ചാലകശക്തിയാണ്. ഇന്ത്യയും ജപ്പാനും പങ്കുവെക്കുന്ന അക്കാദമിക്, ആത്മീയ, പണ്ഡിത വിനിമയങ്ങളിലെ ദീര്‍ഘകാല ചരിത്രത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യം, മാനവികത, ജനാധിപത്യം, സഹിഷ്ണുത, അഹിംസ എന്നീ സാര്‍വദേശീയ മൂല്യങ്ങള്‍ ഇരു പ്രധാനമന്ത്രിമാരും തങ്ങളുടെ ചര്‍ച്ചയില്‍ ആഴത്തില്‍ എടുത്തു പറഞ്ഞു. ഇത് ഇന്തോ-ജപ്പാന്‍ ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറ മാത്രമല്ല, ഇന്തോ-പസഫിക് മേഖലയുടെയും വിശാലമായി ലോകത്തിന്റെയും ഗുണത്തിന് വേണ്ടി ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട തത്വം അടിവരയിട്ടു പറയുകയുമാണ്.
2. ഈ പങ്കാളിത്ത ദര്‍ശനം നേടുന്നതിനായി പരസ്പര ആശയവിനിമയവും കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിച്ച് പരസ്പര പുരോഗതിക്കായി നിയമത്തിലധിഷ്ഠിതമായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, നിയമവാഴ്ച, തടസ്സമില്ലാത്ത വ്യാപാരവും ജനങ്ങളുടെ ഒഴുക്കും, സാങ്കേതിക വിദ്യ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള തങ്ങളുടെ കാഴ്ചപ്പാട് ഇരു നേതാക്കളും പങ്കുവെച്ചു.
3. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം അര്‍ത്ഥവത്തായതും പ്രയോജനപ്രദമായതുമായ പങ്കാളിത്തമായി പരിണമിക്കുകയും ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ആണിക്കല്ലായിമാറിയിട്ടുണ്ടെന്നുള്ളതും പ്രധാനമന്ത്രി മോദി അംഗീകരിച്ചു. മേഖലയുടെ സമാധാനത്തിന് ഇന്തോ-ജപ്പാന്‍ ബന്ധത്തിനുള്ള പ്രാധാന്യം പ്രധാനമന്ത്രി ആബെ അടിവരയിട്ടു പറഞ്ഞു. ”ഇന്തോ-ജപ്പാന്‍ ബന്ധങ്ങള്‍ പുതിയ കാലഘട്ടത്തില്‍്” മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിശ്ചയദാര്‍ഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു. അങ്ങനെ വന്നാല്‍ ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമ്പല്‍ സമൃദ്ധി എന്നിവയ്ക്കായി കൂടുതല്‍ സഹകരണം സാദ്ധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കാളിത്ത ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു. ഇന്തോ-പസഫിക് ആശയത്തിന്റെ ഹൃദയമാണ് ആസിയാന്റെ ഐക്യവും കേന്ദ്രസ്ഥാനവുമെന്ന് ആവര്‍ത്തിച്ച നേതാക്കള്‍ അത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നതുമാണെന്നും വ്യക്തമാക്കി. യു.എസും മറ്റ് പങ്കാളികളുമായി ശക്തമായി സഹകരണം വിശാലമാക്കുന്നതിനുള്ള സമ്മതവും അവര്‍ പങ്കുവച്ചു. രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തികളെയും ബഹുമാനിക്കുകയും, സ്വാതന്ത്ര്യം, സമുദ്രയാത്ര, വ്യോമയാത്ര എന്നിവ ഉറപ്പുവരുക്കുകയും നിയമപരമായതും തടസമില്ലാത്തതുമായ വാണിജ്യം, തര്‍ക്കങ്ങള്‍ക്ക് യു.എന്‍.സി.എല്‍.ഒ.എസ് ഉള്‍പ്പെടെ, ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ തത്വങ്ങള്‍ക്കും നിയമത്തിനും നയതന്ത്രപ്രക്രിയകള്‍ക്കും പൂര്‍ണ്ണ ബഹുമാനം നല്‍കിക്കൊണ്ട് ഭീഷണിയോ, ശക്തിയോ ചെലുത്താത്ത സമാധാനപരമായ പരിഹാരവുമാണ് രണ്ടു നേതാക്കളുടെയും ഇന്ത്യാ-പസഫിക് ദര്‍ശനത്തിന്റെ അടിസ്ഥാനം.
പങ്കാളിത്തം സമൃദ്ധിക്ക് വേണ്ടി
4. ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യത്തിലൂടെയും പരസ്പര പുരോഗതിക്കായി ഉഭയകക്ഷി ബന്ധത്തിലൂടെയും മറ്റു പങ്കാളികളുമായി ചേര്‍ന്നും തുറന്നതും സുതാര്യമായതും ഒരു വിഭാഗത്തെ മാത്രം ആശ്രയിച്ചുള്ളതല്ലാത്തതുമായതും അന്താരാഷ്ട്ര നിലവാരത്തില്‍ അധിഷ്ഠിതമായതും ഡെബ്റ്റ് ഫിനാന്‍സിംഗ് രംഗത്ത് മികച്ച പ്രവര്‍ത്തന രീതികള്‍ പിന്തുടരുന്നതും പ്രാദേശിക സാമ്പത്തിക വികസന തന്ത്രങ്ങളുമായി സംയോജിച്ചുകൊണ്ടുള്ളതുമായ കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികളിലെ സഹകരണം രണ്ടു പ്രധാനമന്ത്രിമാരും അവലോകനം ചെയ്യുകയും അതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ശ്രീലങ്ക, മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നിവയ്ക്ക് പുറമെ ആഫ്രിക്ക ഉള്‍പ്പെടെയുള്ള ഇന്തോ-പസഫിക് മേഖലയിലെ ഇന്തോ- ജപ്പാന്‍ സഹകരണപദ്ധതികളില്‍ ഈ സഹകരണം സാക്ഷാത്കരിക്കപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ”ഏഷ്യാ-ആഫ്രിക്കന്‍ മേഖലയില്‍ ജപ്പാന്‍-ഇന്ത്യ വ്യാപാരസഹകരണത്തിനുള്ള ഒരു വേദി” ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകളെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ഇതിലൂടെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യാപാര വിനിമയം വ്യാപാര ഇടനാഴികളും വ്യാപാര ശൃംഘലകളും വികസിപ്പിച്ച് കൂടുതല്‍ ശക്തമാക്കാന്‍ കഴിയും.
5. ഇന്ത്യാ-ജപ്പാന്‍ ആക്ട് ഈസ്റ്റ് ഫോറത്തിലൂടെ ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തിനുണ്ടായ പുരോഗതി ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു. ബന്ധിപ്പിക്കല്‍ ശക്തമാക്കല്‍, സുസ്ഥിര വനം, പരിസ്ഥിതി പരിപാലനം, ദുരന്ത സാധ്യതാ ലഘൂകരണം, ജനങ്ങള്‍ തമ്മിലുള്ള വിനിമയം എന്നിവയ്ക്കുള്ള പദ്ധതികള്‍ ഇന്ത്യാ-ജപ്പാന്‍ ആക്ട് ഈസ്റ്റ് ഫോറത്തിലൂടെ കണ്ടെത്തി നടപ്പാക്കുന്നതിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. ഇന്ത്യയിലെ സ്മാര്‍ട്ട് ദ്വീപ് വികസനത്തിന്റെ പ്രാധാന്യവും അവര്‍ ഉയര്‍ത്തിക്കാട്ടി.
6. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ജപ്പാന്റെ ഒഫീഷ്യല്‍ ഡെവലപ്‌മെന്റ് അസിസ്റ്റന്‍സ് (ഒ.ഡി.എ) നല്‍കുന്ന സവിശേഷ സംഭാവനയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. സാമൂഹിക വ്യാവസായിക വികസനത്തിനായി ഇന്ത്യ കൈക്കൊള്ളുന്ന പരിശ്രമങ്ങളെ തുടര്‍ന്നും മികച്ച ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യ പദ്ധതികളിലൂടെയും കാര്യശേഷിവികസനത്തിലൂടെയും പിന്തുണയ്ക്കുന്നതിനുള്ള ജപ്പാന്റെ താല്‍പര്യം പ്രധാനമന്ത്രി ആബേ പ്രകടിപ്പിച്ചു. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേ പദ്ധതിക്കായി യെന്‍ വായ്പ ലഭിക്കുന്നതിനുള്ള രേഖകളുടെ കൈമാറ്റം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ പുരോഗതി നേതാക്കള്‍ അവലോകനം ചെയ്ത് സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തെ അടയാളപ്പെടുത്തുന്ന, ഇന്ത്യാ ജപ്പാന്‍ ബന്ധത്തിന്റെ സുപ്രധാനമായ പ്രതീകമാണിത്. ഇന്ത്യന്‍ നഗരങ്ങളുടെ സ്മാര്‍ട്ട് വികസനം സാദ്ധ്യമാക്കുന്ന, മെട്രോ പദ്ധതികള്‍ക്ക് തുടര്‍ന്നുമുള്ള സഹകരണം അവര്‍ സ്വാഗതം ചെയ്തു. വെസ്‌റ്റേണ്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍, ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴി എന്നിവയുള്‍പ്പെടെ ഗുണനിലവാരമുള്ള അടിസ്ഥാനസൗകര്യ പദ്ധതികളിലൂടെ കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് ജപ്പാന്‍ വഹിക്കുന്ന പങ്കിനെ ഇന്ത്യ വീണ്ടും അഭിനന്ദിച്ചു.
7. സമ്പല്‍സമൃദ്ധമായ ഒരു ഭാവിക്ക് വേണ്ടിയുള്ള ഇന്ത്യാ-ജപ്പാന്‍ സാമ്പത്തിക പങ്കാളിത്തത്തിന്റെ യഥാര്‍ത്ഥ ശേഷി സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യയുടെ ജനസംഖ്യാ നേട്ടവും ജപ്പാന്റെ മൂലധനവും സാങ്കേതിക ശക്തിയും തമ്മില്‍ സംയോജിപ്പിക്കുന്നതിന് തുടര്‍ന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഇരു പ്രധാനമന്ത്രിമാരും വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാനപ്പെട്ട പരിവര്‍ത്തന സംരംഭങ്ങളായ ”മേക്ക് ഇന്‍ ഇന്ത്യ”, ” സ്‌കില്‍ ഇന്ത്യ”, ” ക്ലീന്‍ ഇന്ത്യാ മിഷന്‍” എന്നിവയിലൂടെ വിഭവങ്ങളും ആധുനിക സാങ്കേതികവിദ്യകളും പങ്കുവച്ചുകൊണ്ടും ജപ്പാനിലെ പൊതു-സ്വകാര്യമേഖലകളില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നതിനുള്ള ശക്തമായ ഇടപെടല്‍ നടത്തിക്കൊണ്ടും ജപ്പാന്‍ നല്‍കുന്ന ശക്തമായ പിന്തുണയെ ഇന്ത്യ സ്വാഗതം ചെയ്തു. രണ്ടു രാജ്യങ്ങളിലേയും ബൗദ്ധിക സ്വത്തവകാശ ഒഫീസുകള്‍ തമ്മില്‍ ബൗദ്ധിക സ്വത്തവകാശത്തില്‍ വേണ്ട അടുത്ത സഹകരണത്തെക്കുറിച്ച് മനസിലാക്കികൊണ്ട് 2019 സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ ഒരു ഉഭയകക്ഷി പേറ്റന്റ് പ്രോസിക്യൂഷന്‍ ഹൈവേ പദ്ധതി പൈലറ്റടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് രണ്ടു നേതാക്കളും അനുമതി നല്‍കി.
” ഇന്തോ-ജപ്പാന്‍ നിക്ഷേപ പ്രോത്സാഹന പങ്കാളിത്തത്തിന്റെ” കീഴില്‍ ഇന്ത്യയില്‍ ജപ്പാന്റെ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ദ്ധിക്കുന്നതിനെ അവര്‍ സ്വാഗതം ചെയ്തു. ജപ്പാന്‍ റോഡ് മാപ്പ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള ജപ്പാന്‍ വ്യവസായിക ടൗണ്‍ഷിപ്പുകളുടെയും (ജെ.ഐ.ടി) മറ്റ് സംരംഭങ്ങളുടെയും പുരോഗതിയും അവര്‍ സ്വാഗതം ചെയ്തു. സാമ്പത്തിക-ധനകാര്യ സഹകരണം മെച്ചപ്പെടുത്തുകയെന്ന വീക്ഷണത്തോടെ ജപ്പാന്റേയും ഇന്ത്യയുടെയും ഗവണ്‍മെന്റുകള്‍ 75 ബില്യണ്‍ ഡോളറിന്റെ ബൈലാറ്ററല്‍ സ്വാപ്പ് കരാര്‍ (ബി.എസ്.എ) അവസാനിപ്പിക്കുന്നതിനെ സ്വാഗതം ചെയ്തു. എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോവിംഗ് (ഇ.സി.ബി) വിഷയത്തില്‍ അഞ്ചുവര്‍ഷത്തെ ശരാശരി കാലാവധിയില്‍ പൂര്‍ത്തിയാകുന്ന അടിസ്ഥാനസൗകര്യവികസനത്തിന് വേണ്ടിയുള്ള ഇ.സി.ബികള്‍ക്ക് നിര്‍ബന്ധിത കാവല്‍ ആവശ്യമില്ല.
8. നൈപുണ്യവികസനത്തിന്റെ സഹകരണം കൂടുതല്‍ ആര്‍ജിക്കുന്നതിനായി ജപ്പാന്‍-ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഫോര്‍ മാനുഫാക്ചറിംഗുകളും (ജിം) ഒപ്പം ജാപ്പനീസ് എന്‍ഡോവ്ഡ് കോഴ്‌സുകളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിക്കുന്നതിന്റെ സാദ്ധ്യകളും രണ്ടു നേതാക്കളുംപങ്കുവച്ചു. ജപ്പാന്റെ ” ഇന്നോവേറ്റിവ് ഏഷ്യ” ടെക്‌നിക്കല്‍ ഇന്റേണ്‍ ട്രെയിനിംഗ് പ്രോഗ്രാം(ടി.ടി.പി) എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാനവിഭവവികസനത്തിലും വിനിമയത്തിലുമുള്ള സഹകരണം കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ഇവയെ വ്യവസായികമേഖലയിലെ ആവശ്യത്തിനനുസരിച്ച് അണിനിരത്തുകയും ചെയ്യും.
9. സമഗ്രമായ ഒരു ഇന്ത്യാ-ജപ്പാന്‍ ഡിജിറ്റല്‍ പങ്കാളിത്തം ആരംഭിച്ചതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. സാമൂഹിക പ്രയോജനങ്ങള്‍ക്കായി ഐ.ഒ.ടി, എ.ഐ പരിഹാരങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ബംഗളൂരുവിലെ ” ജപ്പാന്‍-ഇന്ത്യാ സ്റ്റാര്‍ട്ട് അപ്പ് ഹബ്”, ഹിരോഷിമ പ്രിഫക്ചറിലെ നാസ്‌കോമിന്റെ ഐ.ടി ഇടനാഴിപദ്ധതി എന്നിവ ഉപയോഗിച്ചുകൊണ്ട് വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുക,. ഉയര്‍ന്ന നൈപുണ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കുകയും അവരുടെ ബന്ധപ്പെട്ട വ്യവസായങ്ങളും സ്ഥാപനങ്ങളും തമ്മില്‍ സഹകരണം സ്ഥാപിക്കുക, ഇന്ത്യയുടെ ‘ഡിജിറ്റല്‍ ഇന്ത്യ”, ” സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ”, ” സ്മാര്‍ട്ട് സിറ്റി” എന്നിവയെ ജപ്പാന്റെ ” സൊസൈറ്റി 5.0”യുമായി ഒന്നിച്ചുചേര്‍ത്ത് സാമൂഹിക ഗുണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ജപ്പാനിലെ ഓഹരിപങ്കാളികളുടെ പങ്കാളിത്തത്തോടെയുള്ള ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപത്തിന് ഫണ്ടുകള്‍ സൃഷ്ടിക്കല്‍ എന്നിവയെ രണ്ടു രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യും.
10. പ്രായമായ ജനസംഖ്യപോലുള്ള വെല്ലുവിളികളെയുള്‍പ്പെടെ അഭിസംബോധന ചെയ്യുന്നതിനും തങ്ങളുടെ ജനങ്ങള്‍ക്ക് താങ്ങാവുന്ന ആരോഗ്യപരിരക്ഷ നല്‍കുന്നതിനുമായി പരിശ്രമിക്കുന്നവരായതുകൊണ്ട് ഇരു നേതാക്കളും ജപ്പാന്റെ ഏഷ്യാ ഹെല്‍ത്ത് ആന്റ് വെല്‍ബീയിംഗ് ഇന്‍ഷ്യേറ്റീവും ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംരംഭമായ ആയുഷ്മാന്‍ ഭാരതുമായി താങ്ങാവുന്ന സാങ്കേതികവിദ്യ, നൈപുണ്യവികസനം, അന്യോനവും പരസ്പര ഗുണമുള്ളതുമായ സമീപനങ്ങള്‍ എന്നിവയിലൂടെ ബന്ധിപ്പിക്കുന്നതിനെ സ്വാഗതം ചെയ്തു. സമഗ്രമായ ആരോഗ്യസുരക്ഷ പ്രദാനം ചെയ്യുന്ന യോഗയോടൊപ്പം സമ്പന്നമായ ചരിത്രമുള്ള ആയുര്‍വേദമുള്‍പ്പെടെയുള്ള പരമ്പരാഗത വൈദ്യശാസ്ത്രമേഖലയില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുകയും പരസ്‌ര സഹകരണത്തിനായി പരിശ്രമിക്കുകയും ചെയ്യും.
11. കാര്‍ഷിക, ഭക്ഷ്യസംസ്‌ക്കരണ, വനമേഖലകളില്‍ നിരവധി പൊതു സ്വകാര്യ ഓഹരി പങ്കാളികളോടൊപ്പമുള്ള ഉഭയകക്ഷി സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ പുരോഗതിയെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ഇത് കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും വിളവെടുപ്പിലും വിളവെടുപ്പിന്‌ശേഷവും ഉണ്ടാകുന്ന നഷ്ടങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
12. ജനങ്ങള്‍ തമ്മിലുള്ള വിനിമയമാണ് ഇന്ത്യാ-ജപ്പാന്‍ ബന്ധത്തിന്റെ മര്‍മ്മമെന്ന് രണ്ടു നേതാക്കളും ആവര്‍ത്തിച്ചു. സാംസ്‌ക്കാരിക, വിദ്യാഭ്യാസ, പാര്‍ലമെന്ററി, അക്കാദമിക, ഇന്തോ-പസഫിക് ഫോറം ഉള്‍പ്പെടെയുള്ള ട്രാക്ക് 1.5 ബന്ധങ്ങള്‍ എന്നിവ വളര്‍ന്നുവരുന്നതില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വിനോദസഞ്ചാരമേഖലയുടെ സാദ്ധ്യതകള്‍ ഇനിയും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വിസ ആവശ്യങ്ങള്‍ക്ക് വേണ്ടവയില്‍ കൂടുതല്‍ ഇളവുകളും വിനോദസഞ്ചാര പ്രോത്സാഹനവുമുള്‍പ്പെടെ രണ്ടുവശത്തുനിന്നുള്ള ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി നടപടികള്‍ വേണം. ഉന്നത വിദ്യാഭ്യാസരംഗത്തും സ്ത്രീശാക്തീകരണ മേഖലയിലും ഇന്ത്യാ-ജപ്പാന്‍ പങ്കാളിത്തം കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന വീക്ഷണം ഇരു നേതാക്കളും പങ്കുവച്ചു. അക്കാദമിക, യുവ, കായിക വിനിമയത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ഇന്ത്യയില്‍ പരസ്പരസഹകരണത്തോടെ ആരംഭിച്ച ജപ്പാനീസ് ഭാഷാ അദ്ധ്യാപക പരിശീലന കേന്ദ്രം ഇരു പാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ പുതിയ പാലങ്ങള്‍ നിര്‍മ്മിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളും ജപ്പാനിലെ പ്രിഫെക്‌ചെറുകളും തമ്മിലുള്ള ബന്ധം നിരന്തരം വിശാലമാക്കേണ്ടതിന്റെ പ്രാധാന്യം രണ്ടു നേതാക്കളും അടിവരയിട്ടു പറഞ്ഞു.
പങ്കാളിത്തം സമാധാനത്തിന് വേണ്ടി
13. 2008ല്‍ ഇന്ത്യാ-ജപ്പാന്‍ സംയുക്ത സുരക്ഷാ സഹകരണ പ്രഖ്യാപനം ഒപ്പുവച്ചശേഷം കഴിഞ്ഞ ദശകത്തില്‍ പങ്കാളിത്ത സുരക്ഷ വളര്‍ത്തുന്നതിനായി കൈക്കൊണ്ട സംയുക്ത പ്രയത്‌നങ്ങളിലൂടെ ഉണ്ടായ അതി ബ്രഹത്തായ പുരോഗതിയില്‍ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു. ഉഭയകക്ഷി സുരക്ഷ- പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിനുള്ള താല്‍പര്യം അവര്‍ ആവര്‍ത്തിച്ചു. അതോടൊപ്പം നിലവിലുള്ള സംവിധാനത്തിന് പുറമെ വിദേശകാര്യ-പ്രതിരോധ മന്ത്രിതല ചര്‍ച്ചകള്‍ (2+2), ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചകള്‍, ഓരോ സര്‍വീസിലേയും ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ എന്നിവയ്ക്കുള്ള താല്‍പര്യവും പ്രകടിപ്പിച്ചു. മുന്ന് സേനകളിലോരോന്നിന്റേയും സംയുക്ത അഭ്യാസത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്യുകയും ക്രോസ് സര്‍വീസിംഗ് കരാര്‍ ഏറ്റെടുക്കല്‍ ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. അത് ഉഭയകക്ഷി സുരക്ഷയിലും പ്രതിരോധ സഹകരണത്തിലും തന്ത്രപരമായ ആഴം വര്‍ദ്ധിപ്പിക്കും.
14. സമുദ്ര സുരക്ഷയിലുണ്ടായ പുരോഗതി ഇരു നേതാക്കളും അംഗീകരിച്ചു. ഉഭയകക്ഷി നാവിക അഭ്യാസങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിലും മലബാര്‍ അഭ്യാസം കൂടുതല്‍ ആഴത്തിലാക്കിയതിലും തീരദേശസേനയുടെ ചര്‍ച്ചകളിലും പരിശീലനങ്ങളിലും ഇത് പ്രകടമാണ്. ഇന്തോ-പസഫിക് മേഖലയിലെ സമുദ്രമേഖല ബോധവല്‍ക്കരണം വിശാലമാക്കുകയും വിശാലമായ വിനിമയത്തെ അംഗീകരിക്കുകയും ചെയ്തത് ഈ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും ജപ്പാന്‍ മാരിടൈം സെല്‍ഫ്-ഡിഫന്‍സ് ഫോഴ്‌സും (ജെ.എം.എസ്.ഡി.എഫ്) തമ്മില്‍ കൂടുതല്‍ ആഴത്തിലുള്ള സഹകരണത്തിനായി കരാര്‍ ഒപ്പിട്ടതിനെ അവര്‍ സ്വാഗതം ചെയ്തു.
15. പ്രതിരോധ ഉപകരണങ്ങള്‍ സ്വന്തമാക്കുന്നതിലും സാങ്കേതികവിദ്യയിലും ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണത്തിന് വന്‍ സാദ്ധ്യതകളാണുള്ളത്. പൊതു-സ്വകാര്യ മേഖലകളിലെ സംയുക്ത പ്രയത്‌നത്തിലൂടെ സാങ്കേതികശേഷിയും വ്യവസായിക അടിസ്ഥാനസൗകര്യങ്ങളും ശക്തമാക്കുന്നതിനുള്ള ശേഷിയും ഇതിനുണ്ട്. ഈ ലക്ഷ്യത്തോടെ ഇന്ത്യയിലേയും ജപ്പാനിലേയും പ്രതിരോധ വ്യവസായങ്ങളും ബന്ധപ്പെട്ട അധികാരികളും തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുമെന്ന് ഇരു നേതാക്കളും ആവര്‍ത്തിച്ചു. മുനഷ്യരുടെ ആവശ്യമില്ലാത്ത വാഹങ്ങള്‍(അണ്‍മാന്‍ഡ് ഗ്രൗണ്ട് വെഹിക്കിള്‍സ്-യു.ജി.വി, റോബോട്ടിക്‌സ് എന്നീ മേഖലകളിലെ സഹകരണ ഗവേഷണം ആരംഭിക്കുന്നതിനെ അവര്‍ സ്വാഗതം ചെയ്യുകയും ചെയ്തു. യു.എസ്.-2 ആംഫിബീയന്‍ വിമാനത്തിന്റെ കാര്യത്തില്‍ രണ്ടു രാജ്യങ്ങളും സഹകരണത്തിനുള്ള പ്രയത്‌നം തുടരും.
16. ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല സുസ്ഥിരത പ്രോത്സാഹിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. ബഹിരാകാശ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു വാര്‍ഷിക ബഹിരാകാശ ചര്‍ച്ച ആരംഭിക്കാനും തീരുമാനിച്ചു. സംയുക്ത ചന്ദ്ര പര്യവേഷണ ദൗത്യത്തിന് ബന്ധപ്പെട്ട ഏജന്‍സികളുടെ സാങ്കേതിക സഹകരണത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു.
17. കൊറിയന്‍ ഉപദ്വീപില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ജൂണില്‍ സിംഗപ്പൂരില്‍ നടന്ന യു.എസ്-വടക്കന്‍ കൊറിയ ഉച്ചകോടിയും, കൊറിയകള്‍ തമ്മില്‍ ഇക്കൊല്ലം നടന്ന മൂന്ന് ഉച്ചകോടികളും വടക്കന്‍കൊറിയയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം കാണുന്നതിനുള്ള നടപടികളാണ്. ഐക്യരാഷ്ട്ര സഭാ സുരക്ഷാകൗണ്‍സിലെ നിലവിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ വടക്കന്‍ കൊറിയയുടെ കൂട്ടക്കുരുതിക്കുള്ള എല്ലാ ആയുധങ്ങളും എല്ലാ പരിധിയിലുള്ള ബാലസ്റ്റിക്ക് മിസൈലുകളുടെയും പരിശോധനയും വിലയിരുത്തലും വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്തതരത്തിലുള്ള നിരായുധീകരണം സാക്ഷാത്കരിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ അടിവരയിട്ടു. അതുപോലെ വടക്കന്‍ കൊറിയയുടെ അണുവായുധ ബന്ധവുമായി ബന്ധപ്പെട്ട ആശങ്കകളെ അഭിസംബോധനചെയ്യേണ്ടതിന്റെ പ്രാധാന്യവും അവര്‍ അടിവരയിട്ട് വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ സുരക്ഷാകൗണ്‍സിലിന്റെ നിലവിലെ പ്രമേയം സമ്പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അവര്‍ ഊന്നിപ്പറഞ്ഞു. അപഹരണപ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹരിക്കാന്‍ അവര്‍ വടക്കന്‍ കൊറിയയോട് ആവശ്യപ്പെടുകയുംചെയ്തു.
18. സമ്പൂര്‍ണ്ണ ആണവായുധ നിര്‍വ്യാപനത്തിനും ആണവ നിര്‍വ്യാപനവും ആണവഭീകരവാദവും അഭിസംബോധന ചെയ്യുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും തുടര്‍ന്നും ദൃഢനിശ്ചയം കാട്ടുമെന്ന് ഇരുനേതാക്കളും ആവര്‍ത്തിച്ചു. കോംമ്പ്രഹെന്‍സീവ് ന്യൂക്ലിയര്‍ ടെസ്റ്റ്-ബാന്‍ ട്രീറ്റി-സി.ടി.ബി.ടി എത്രയും വേഗം നിലവില്‍ വരേണ്ടതിന്റെ പ്രാധാന്യത്തിന് പ്രധാനമന്ത്രി ആബെ ഊന്നല്‍ നല്‍കി. ഷാനോണ്‍ ഹിതത്തിന്റെ(ഷാനോണ്‍ മാന്‍ഡേറ്റ്) അടിസ്ഥാനത്തില്‍ വിവേചനമില്ലാതെ ബഹുമുഖവും അന്താരാഷ്ട്രതലത്തില്‍ കാര്യക്ഷമമായി പരിശോധിക്കാവുന്നുന്നതുമായ ഫിസൈല്‍ മെറ്റരീരിയല്‍ കട്ട്-ഓഫ് ട്രീറ്റി എത്രയും വേഗം ആരംഭിക്കണമെന്നും അതിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. മൂന്ന് കയറ്റുമതി നിയന്ത്രണ സംവിധാനങ്ങളില്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ പ്രവേശനത്തിനുശേഷം ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പ് രാജ്യങ്ങളില്‍ അംഗത്വം ലഭ്യമാക്കുന്നതിനായി പരസ്പരം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ആണവനിരായുധീകരണ പ്രയത്‌നങ്ങള്‍ ശക്തിപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
19. വളര്‍ന്നുവരുന്ന ഭീകരവാദ ഭീഷണിയേയും അതിന്റെ ആഗോള വ്യാപ്തിയേയും രണ്ടു പ്രധാനമന്ത്രിമാരും ശക്തമായ ഭാഷയില്‍ അപലപിച്ചു. ഭീകരവാദികളുടെ സുരക്ഷിതസ്ഥാനങ്ങളുടേയും അടിസ്ഥാനസൗകര്യങ്ങളുടേയും വേരറുക്കുന്നതിനും ഭീകരവാദ ശൃംഖലകളെയും അവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന വഴികളും അതിര്‍ത്തികടന്നുള്ള ഭീകരവാദികളുടെ സഞ്ചാരം തടയുന്നതിനും എല്ലാ രാജ്യങ്ങളോടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ രാജ്യത്തിന്റെ ഒരു പ്രദേശവും മറ്റൊരു രാജ്യത്തിലേക്ക് ഭീകരാക്രമണം നടത്തുന്നതിനുള്ള ഒരുതരത്തിലുള്ള വേദിയാക്കാനും അനുവദിക്കില്ലെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പുവരുത്തണമെന്നതില്‍ അവര്‍ അടിവരയിട്ടു. ഭീകരവാദത്തേയും അക്രമാസക്തമായ തീവ്രവാദത്തേയും നേരിടുന്നതിന് വിവരങ്ങളും രഹസ്യവിവരങ്ങളും (ഇന്റലിജന്‍സ്) പങ്കുവയ്ക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ ആവശ്യകതയ്ക്ക് അവര്‍ ഊന്നല്‍ നല്‍കി. 2008ല്‍ മുംബൈയിലും 2016 ജനുവരിയില്‍ പത്താന്‍കോട്ടിലുമടക്കം നടന്ന ഭീകരാക്രമണങ്ങളിലെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ പാക്കിസ്ഥാനോട് അഭ്യര്‍ത്ഥിച്ചു. അല്‍-ഖ്വൊയ്ദ, ഐ.എസ്.ഐ.എസ്, ജയ്‌ഷേ-മുഹമ്മദ്, ലഷ്‌ക്കര്‍-ഇ-തൊയ്ബ തുടങ്ങിയവരും അവരുമായി ബന്ധപ്പെട്ടവരുമായ എല്ലാ ഗ്രൂപ്പുകളും ഉള്‍പ്പെടെയുള്ള സകല ഭീകരവാദ ഭീഷണികള്‍ക്കുമെതിരായി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് അവര്‍ ഉറ്റുനോക്കുന്നത്.
20. ഇന്ത്യയും ജപ്പാനും ഐക്യരാഷ്ട്രസഭയുടെ പ്രത്യേകിച്ച് സുരക്ഷാ കൗണ്‍സിലിന്റെ വേഗത്തിലും അര്‍ത്ഥവത്തായതുമായ പരിഷ്‌ക്കണമാണ് ആവശ്യപ്പെടുന്നത്. 21-ാം നൂറ്റാണ്ടിന്റെ സമകാലിക വസ്തുതകള്‍ കണക്കിലെടുത്ത് ഇവയെ കൂടുതല്‍ നീതിയുക്തവും കാര്യക്ഷമവും പ്രാതിനിധ്യമുള്ളതും ആക്കാന്‍ പരിഷ്‌ക്കരണം ആവശ്യമാണ്. ഈ പ്രക്രിയകള്‍ വേഗത്തിലാക്കുന്നതമിനുള്ള അവരുടെ ദൃഢനിശ്ചയവും അവര്‍ പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയിലെ പൊതുസഭയുടെ 73-ാമത് സെഷനില്‍ ഗവണ്‍മെന്റുകള്‍ തമ്മില്‍ പരീക്ഷണാടിസ്ഥാനത്തിനുള്ള ഒത്തുതീര്‍പ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള സന്നദ്ധതയും വ്യക്തമാക്കി. ഇതിനായി പരിഷ്‌കരറോന്‍മുഖ രാജ്യങ്ങളുമായുള്ള ആഗോള സഹകരണത്തിന്റെ പ്രാധാന്യത്തിന് അവര്‍ ഊന്നല്‍ നല്‍കി. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗണ്‍സിലിലെ സ്ഥിരാംഗത്തിന് ഇന്ത്യയും ജപ്പാനും യോഗ്യരായ സ്ഥാനാര്‍ത്ഥികളാണ് എന്ന ശക്തമായ പങ്കാളിത്ത തിരിച്ചറിവിന്റെ ഭാഗമായി പരസ്പരമുള്ള സ്ഥാനാര്‍ത്ഥിത്വത്തെ അവര്‍ പിന്തുണയ്ക്കും.
ആഗോള പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള പങ്കാളിത്തം
21. രണ്ടു പ്രധാനമന്ത്രിമാരും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) നേടുന്നതിന് വളര്‍ന്നുവരുന്ന സഹകരണത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടു. മലിനീകരണ നിയന്ത്രണം, സുസ്ഥിര ജൈവവൈവിദ്ധ്യപരിപാലനം, രാസവസ്തുക്കളുടെയും മാലിന്യങ്ങളുടെയും പരിപാലനം, കാലാവസ്ഥ വ്യതിയാനം, മലിനജല പരിപാലനം, എന്നിവയില്‍ ബന്ധപ്പെട്ട അധികാരികളുടെ സഹകരണം ഉപയോഗിച്ചുകൊണ്ട് പാരിസ്ഥിതിക പങ്കാളിത്തം ശക്തമാക്കുന്നതിനുള്ള ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തു. കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയ ചട്ടക്കൂടിന്റെ ആധാരമായി സ്വീകരിച്ച പാരീസ് കരാറുമായി ബന്ധപ്പെട്ട് മൂര്‍ത്തമായ ആഗോള പ്രയത്‌നത്തിന്റെ ആവശ്യത്തില്‍ അവര്‍ അടിവരയിട്ടു. ഈ മേഖലയില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നതിനുള്ള വീക്ഷണവും അവര്‍ പങ്കുവച്ചു. പാരീസ് കരാര്‍ നടപ്പാക്കുന്നതിന് വേണ്ട പ്രവര്‍ത്തനപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു. ഒരു സംയുക്ത ക്രെഡിറ്റിംഗ് സംവിധാനം ആരംഭിക്കുന്നതിന് വേണ്ട കൂടുതല്‍ കൂടിക്കാഴ്ചകള്‍ വേഗത്തിലാക്കും.
22. ആണവ-പുനരുപയോഗമുള്‍പ്പെടെ സുസ്ഥിര, ശുദ്ധ ഊര്‍ജ്ജത്തിലെ സഹകരണം ശക്തമാക്കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. ഹൈഡ്രജന്‍ അടിസ്ഥാനമായ ഊര്‍ജ്ജത്തില്‍ സഹകരണത്തിനുള്ള സാദ്ധ്യതകളില്‍ പര്യവേഷണം നടത്തും. ശുദ്ധ കല്‍ക്കരി സാങ്കേതികവിദ്യ, പെട്രോളിയവും പ്രകൃതിവാതകവും, എല്‍.എന്‍.ജി വിതരണ ശൃംഖലകള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള സഹകരണത്തിനുള്ള പരിശ്രമം തുടരുമ്പോഴും ” ജപ്പാന്‍-ഇന്ത്യ ഊര്‍ജ്ജ പരിവര്‍ത്തന സഹകരണ പദ്ധതി”യെ സ്വാഗതം ചെയ്യുകയുംചെയ്തു. ഊര്‍ജ്ജ കാര്യക്ഷമതയിലും സംരക്ഷണത്തിലും, ഊര്‍ജ്ജ ശേഖരണത്തിലും ഒപ്പം പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിലും ഇന്ത്യയും ജപ്പാനും കൂടുതല്‍ സഹകരിക്കും. സിവില്‍ ആണവ സഹകരണത്തിനുള്ള ഇന്ത്യാ-ജപ്പാന്‍ ചര്‍ച്ചകളുടെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇക്കാര്യത്തിലെ ചര്‍ച്ച തുടരാനും തീരുമാനിച്ചു. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ ചേരാനുള്ള ജപ്പാന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഇത് സൗരോര്‍ജ്ജത്തെ ശുദ്ധവും താങ്ങാവുന്നതും സുസ്ഥിരമായതുമായ ഊര്‍ജ്ജ സാദ്ധ്യതയായി ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമാകും.
23. ഉഭയകക്ഷി തലത്തില്‍ വ്യത്യസ്തമായ ബഹുതല വേദികളില്‍ സംഘടിപ്പിച്ച ശില്‍പ്പശാലകള്‍ കൊണ്ട് അപകടങ്ങള്‍ കുറയ്ക്കാനുള്ള സഹകരണത്തിലുണ്ടായ പുരോഗതിയില്‍ രണ്ടു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ദുരന്തങ്ങള്‍ കുറയ്ക്കുന്നതിനുള്ള സെന്‍ഡായി ചട്ടക്കൂട് 2015-2030 കാര്യക്ഷമമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ അംഗീകരിച്ചു. നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനം, ജലവിഭവ പരിപാലനം, ബഹിരാകാശാടിസ്ഥാന സാങ്കേതികവിദ്യയുടെ ഉപയോഗം, ദുരന്തം ചെറുക്കുന്ന പശ്ചാത്തലസൗകര്യം എന്നീ മേഖലകളിലാണ് ഇവ നടപ്പാക്കേണ്ടത്.
24. സുസ്ഥിര വളര്‍ച്ചയും വികസനവും നേടിയെടുക്കുന്നതിന് ആവശ്യമായ തുറന്നതും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് ഡബ്ല്യു.ടി.ഒയുടെ പ്രവര്‍ത്തനം പുനക്രമീകരിക്കുകയും ഡബ്ല്യൂ.ടി.ഒയെ അടിയന്തിരമായി പരിഷ്‌ക്കരണമെന്നും നിയമാധിഷ്ഠിതമായ ബഹുതല വ്യാപാര സംവിധാനം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും രണ്ടു നേതാക്കളും അടിവരയിട്ടു പറഞ്ഞു. പക്ഷപാത പൂര്‍ണമായ വ്യാപര രീതികളുള്‍പ്പെടെ എല്ലാ സംരക്ഷണവാദങ്ങളേയും പ്രതിരോധിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത അവര്‍ ആവര്‍ത്തിക്കുകയും വ്യാപരം വക്രീകരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും എടുത്തുകളയുന്നതിന്റെ ആവശ്യകതയും അവര്‍ അടിവരയിട്ടു. ഉയര്‍ന്ന ഗുണനിലവാരമുള്ള, സമഗ്രവും ഇന്തോ-പസഫിക് മേഖലയില്‍ സ്വതന്ത്രവും തുറന്നതുമായ ഒരു വ്യാപാരത്തിന്റെ പൂര്‍ണ്ണ ഗുണം ലഭിക്കുന്നതിനുമായി സന്തുലിതമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആര്‍.സി.ഇ.പി) കരാറിന് വേണ്ടിയുള്ള ഒത്തുതീര്‍പ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തന്ത്രപരമായ പ്രാധാന്യത്തിന് അവര്‍ ഊന്നല്‍ നല്‍കി.
25. പ്രാദേശികവും ബഹുതലത്തിലുള്ളതുമായ വേദികളിലും സ്ഥാപനങ്ങളിലും കൂടിക്കാഴ്ചകളും സഹകരണവും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രണ്ടു പ്രധാനമന്ത്രിമാരും അടിവരയിട്ടു. സുസ്ഥിരവികസനം, വളര്‍ച്ച, സാമ്പത്തിക സ്ഥിരത, ഭക്ഷണവും ജലസുരക്ഷയും, പാരിസ്ഥിക സംരക്ഷണം, ദുരന്ത ലഘൂകരണം, ഭീകരവാദത്തെ നേരിടല്‍, സൈബര്‍ സുരക്ഷ, ശുദ്ധ ഊര്‍ജ്ജവും ശാസ്ത്ര സാങ്കേതിക വികസനവും എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് നമ്മുടെ കാലത്തിന്റെ ആവശ്യകതകളേയും വെല്ലുവിളികളേയും കാര്യക്ഷമമായി അഭിസംബോധന ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. സമീപകാലത്തായി രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചതായി രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു. ഇന്നത്തെ ഇന്ത്യാ-ജപ്പാന്‍ പ്രത്യേക തന്ത്രപര ആഗോള പങ്കാളിത്തത്തിന്റെ പൂര്‍ണ്ണതയില്‍ ഇരു പ്രധാനമന്ത്രിമാരും വിശ്വാസവും ആഴത്തിലുള്ള ആത്മധൈര്യവും പ്രകടിപ്പിച്ചു. സംയുക്തമായി കൂടുതല്‍ സുരക്ഷിതവും സമാധാനപരവും സമ്പല്‍സമൃദ്ധവുമായ മേഖലയും ലോകവും നിര്‍മ്മിക്കാനായി പരിശ്രമിക്കുമ്പോള്‍ രണ്ടു രാജ്യങ്ങളുടെയും ഭാവിയിലേക്ക് അത് കരുതിവച്ചിരിക്കുന്ന വന്‍ വാഗ്ദാനങ്ങളുമാണ് അത്.
Boosting business ties.
— PMO India (@PMOIndia) October 29, 2018
Top industry leaders from India and Japan interact with PM @narendramodi in Tokyo.
The Prime Minister spoke at length about India's reform trajectory and urged the business leaders of Japan to explore various investment opportunities in India. pic.twitter.com/kMwGO3KpTG
Earlier today, PM @narendramodi met leading Japanese venture capitalists.
— PMO India (@PMOIndia) October 29, 2018
The agenda included ways to boost the dynamic start-up ecosystem in India and further a spirit of innovation as well as entrepreneurship. pic.twitter.com/JNhaKueFI3
The Prime Minister and Mr. Hiroshige Seko, Minister of @METI_JPN had fruitful discussions on ways to deepen trade and economic relations between India and Japan. pic.twitter.com/vFPlAl1ZrA
— PMO India (@PMOIndia) October 29, 2018
Close economic relations are the cornerstone of the India-Japan partnership.
— Narendra Modi (@narendramodi) October 29, 2018
Had the opportunity to meet leading venture capitalists and top CEOs from India as well as Japan.
The discussions in these sessions were extremely fruitful and will add strength to our ties. pic.twitter.com/EUhvPnrc5v
Strengthening all avenues of India-Japan cooperation and boosting cultural, people-to-people ties.
— Narendra Modi (@narendramodi) October 29, 2018
Met Mr. Heita Kawakatsu, the Governor of Shizuoka province and Mr. Yuji Kuroiwa, the Governor of Kanagawa Prefecture. The discussions were extremely productive. pic.twitter.com/VZZRI66vDW
Held fruitful and extensive talks with PM @AbeShinzo.
— Narendra Modi (@narendramodi) October 29, 2018
Today’s discussions focused on aspects relating to better economic ties, stronger cooperation in areas of defence and security. pic.twitter.com/jCXrx4QX7I
My two day Japan visit consisted of a wide range of programmes, where I got to interact with various stakeholders of the India-Japan partnership. The visit will further strengthen the India-Japan relationship, be it in trade, technology or people-to-people ties. pic.twitter.com/81VUSkV0iB
— Narendra Modi (@narendramodi) October 29, 2018