Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് സൈബര്‍ സെക്യൂരിറ്റി, മലേഷ്യ, സൈബര്‍ സെക്യൂരിറ്റി ഏജന്‍സി ഓഫ് ദ് റിപ്പബ്ലിക് ഓഫ് സിംഗപ്പൂര്‍, ജപ്പാന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ എന്നിവയുമായി ധാരണാപത്രം ഒപ്പിടല്‍


ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും (സി.ഇ.ആര്‍.ടി.-ഇന്‍) മലേഷ്യയിലെയും സിംഗപ്പൂരിലെയും ജപ്പാനിലെയും സമാനമായ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തെ ധരിപ്പിച്ചു.

സൈബര്‍സുരക്ഷയുമായി ബന്ധപ്പെട്ടു മൂന്നു ധാരണാപത്രങ്ങളാണ് ഒപ്പു വയ്ക്കപ്പെട്ടത്.

1) പ്രധാനമന്ത്രിയുടെ മലേഷ്യന്‍ സന്ദര്‍ശനത്തിനിടെ 2015 നവംബര്‍ 23നു ക്വാലലംപൂരില്‍ വച്ച് ഒപ്പിട്ട, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ സി.ഇ.ആര്‍.ടി.-ഇന്നും മലേഷ്യയിലെ സൈബര്‍സെക്യൂരിറ്റിയും തമ്മിലുള്ള സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം.

2) പ്രധാനമന്ത്രിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ 2015 നവംബര്‍ 24നു സിംഗപ്പൂരില്‍ വച്ച് ഒപ്പിട്ട, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ സി.ഇ.ആര്‍.ടി.-ഇന്നും റിപ്പബ്ലിക് ഓഫ് സിംഗപ്പൂരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സിംഗപ്പൂര്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും തമ്മിലുള്ള സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം.

3) സി.ഇ.ആര്‍.ടി.-ഇന്നും ജപ്പാന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കോ-ഓര്‍ഡിനേഷന്‍ സെന്ററും 2015 ഡിസംബര്‍ ഏഴിനു ഒപ്പുവയ്ക്കുകയും 2015 ഡിസംബര്‍ 22നു കൈമാറ്റം പൂര്‍ത്തിയാക്കുകയും ചെയ്ത സൈബര്‍ സുരക്ഷ സംബന്ധിച്ച ധാരണാപത്രം.

ഇന്ത്യയും ധാരണാപത്രം ഒപ്പിട്ട രാജ്യവും തമ്മിലുള്ള വിജ്ഞാനക്കൈമാറ്റത്തിനും ഒപ്പം സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും തടയുന്നതിനും ധാരണാപത്രങ്ങള്‍ സഹായകമാകും.