Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാന്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ധാരണാപത്രത്തിനു മന്ത്രിസഭയുടെ അനുമതി


ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാന്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാലപ്രാബല്യത്തോടെ അനുമതി നല്‍കി. ഈ മാസമാദ്യം ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

മികച്ച പ്രവര്‍ത്തനരീതി പങ്കുവെക്കുന്നതിനും സാങ്കേതിക സഹായം വാഗ്ദാനം ചെയ്യുന്നതിനും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതു വര്‍ധിപ്പിക്കാനും സഹായകമാകുംവിധം ഉദ്യോഗസ്ഥസേവനം പരസ്പരം വിട്ടുകൊടുക്കുന്നതിന് ധാരണാപത്രത്തില്‍ വ്യവസ്ഥകളുണ്ട്. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും സഹകരണത്തിന്റെ ആനുകൂല്യം ലഭിക്കും.

ചെറിയ ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണ നല്‍കല്‍, ബിസിനസ് ആരംഭിക്കല്‍, റജിസ്റ്റര്‍ ചെയ്യല്‍, നികുതി അടയ്ക്കല്‍, നികുതിനിയമങ്ങള്‍ പരിചയപ്പെടുത്തല്‍, നിര്‍ധനാവസ്ഥ മറികടക്കല്‍, നിര്‍മാണ അനുമതികള്‍, വൈദ്യുതി ലഭ്യമാക്കല്‍, അതിര്‍ത്തി കടന്നുള്ള വ്യാപാരം, മല്‍സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥകള്‍, വായ്പ ലഭ്യമാക്കല്‍, നിയന്ത്രണങ്ങളും നിയമങ്ങളും തയ്യാറാക്കല്‍, നിയന്ത്രണങ്ങളുടെ ഫലം വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ തങ്ങളുടെ വൈദഗ്ധ്യം പങ്കുവെക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.