പിഎം ഇന്ത്യ
ഇരട്ട നികുതി ഒഴിവാക്കാനും സാമ്പത്തിക തട്ടിപ്പ് തടയാനുമായി ഇന്ത്യയും ഇസ്രയേലും തമ്മില്‍ നിലവിലുള്ള ഉടമ്പടി ഭേദഗതിചെയ്തുകൊുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ ഉടമ്പടിയനുസരിച്ച് ബാങ്ക് വിവരങ്ങള്‍, ആഭ്യന്തരനികുതി അടയ്ക്കാത്തതുസംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇരുരാഷ്ട്രങ്ങളും പരസ്പരം കൈമാറും. ഇന്ത്യയില്‍ താമസിക്കുന്ന ഒരാളെക്കുറിച്ച് ഇസ്രയേല്‍ നല്‍കുന്ന വിവരങ്ങള്‍ ഇസ്രയേല്‍ അധികൃതരുടെ സമ്മതത്തോടെ ഇന്ത്യയിലെ നിയമപാലകര്‍ക്ക് കൈമാറാം. തിരിച്ചും ഇതേവിധത്തില്‍ വിവരങ്ങള്‍ കൈമാറാം. വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇരട്ടനികുതി ഒഴിവാക്കാനായി ഇന്ത്യയും ഇസ്രയേലും തമ്മില്‍ ധാരണയായത് 1996ലാണ്. ഈ ചട്ടത്തിലെ വിവരങ്ങള്‍ കൈമാറുന്നതുസംബന്ധിച്ച വ്യവസ്ഥകള്‍ പ്രതിപാദിക്കുന്ന 27-ാം വകുപ്പാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്.