പിഎം ഇന്ത്യ
ഇന്ത്യയും റുവാണ്ടയുമായി എയര്‍ സര്‍വീസസ് കരാര്‍ ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
വ്യോമഗതാഗതരംഗത്ത് ഇരു രാജ്യങ്ങളുടയും വികസനം യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം ഇന്ത്യയിലും റുവാണ്ടയിലും വാണിജ്യവും നിക്ഷേപവും വിനോദസഞ്ചാരവും സാസ്‌കാരിക വിനിമയവും പോഷിപ്പിക്കാന്‍കൂടി കരാര്‍ സഹായകമാകും. അതോടൊപ്പം, പരസ്പരബന്ധം മെച്ചപ്പെടുത്തുകയും ഇരു ഭാഗത്തെയും എയര്‍ലൈന്‍ കമ്പനികള്‍ക്കു കൂടുതല്‍ സുരക്ഷയും വാണിജ്യ അവസരങ്ങളും ലഭ്യമാക്കുകയും ചെയ്യും.