Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ പ്രധാന സാംസ്കാരിക ശക്തികളിലൊന്നായി കൈത്തറിയെ ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


ദേശീയ കൈത്തറി ദിനമായ ഇന്ന് കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഇന്ത്യയുടെ പ്രധാന സാംസ്കാരിക ശക്തികളിലൊന്നായി കൈത്തറിയെയും ഇന്ത്യൻ തുണിത്തരങ്ങളുടെ അനവധി പ്രാദേശിക പാരമ്പര്യങ്ങളെയും ഈ ലേഖനം ഉയർത്തിക്കാട്ടുന്നു.

“കൈത്തറിയുടെ അടുത്ത ഘട്ടത്തിന് രൂപം നൽകുന്നതിനും അതിലൂടെ നെയ്ത്തുകാരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനുമായി പാരമ്പര്യവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും സംരംഭകത്വവും ഒന്നിച്ചുകൊണ്ടുപോകാൻ കേന്ദ്രമന്ത്രി ഇന്ത്യയിലെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നു”, ശ്രീ മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ‘X’ൽ പോസ്റ്റ് ചെയ്തു:

ഇന്ത്യ ഇന്ന് #NationalHandloomDay കൊണ്ടാടുമ്പോൾ ഇന്ത്യൻ തുണിത്തരങ്ങളുടെ അനവധി പ്രാദേശിക പാരമ്പര്യങ്ങളെ എടുത്തുകാണിച്ചുകൊണ്ട്, കൈത്തറിയെ ഇന്ത്യയുടെ പ്രധാന സാംസ്കാരിക ശക്തികളിലൊന്നായി കേന്ദ്രമന്ത്രി ശ്രീ @girirajsinghbjp പ്രശംസിക്കുന്നു.

കൈത്തറിയുടെ അടുത്ത ഘട്ടത്തിന് രൂപം നൽകുന്നതിനും അതിലൂടെ നെയ്ത്തുകാരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനുമായി പാരമ്പര്യവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും സംരംഭകത്വവും ഒന്നിച്ചുകൊണ്ടുപോകാൻ മന്ത്രി ഇന്ത്യയിലെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നു.

***

NK