പിഎം ഇന്ത്യ
രാഷ്ട്രപതി ഭവനിലെ അശോക് മണ്ഡപത്തിന് സമീപമുള്ള ഗ്രാൻഡ് ഓപ്പൺ സ്റ്റെയർകേസിൽ സ്ഥാപിച്ച ചക്രവർത്തി രാജഗോപാലാചാരിയുടെ അർദ്ധകായ പ്രതിമ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തിയവരെ ആദരിക്കാനും കൊളോണിയൽ മനോഭാവത്തിന്റെ അവശേഷിപ്പുകൾ വെടിയാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്ന പ്രശംസനീയമായ ശ്രമമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ സംരംഭത്തെ വിശേഷിപ്പിച്ചു. ഉന്നതശീർഷനായ ഒരു പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനും ഭരണകർത്താവുമായിരുന്നു രാജാജിയെന്നും അദ്ദേഹത്തിന്റെ ജീവിതം സത്യനിഷ്ഠയുടെയും ബുദ്ധിശക്തിയുടെയും രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നുവെന്നും ശ്രീ മോദി പറഞ്ഞു.
രാഷ്ട്രപതി ഭവനിൽ നടന്ന ‘രാജാജി ഉത്സവത്തിലും’ ഇന്ത്യൻ രാഷ്ട്രപതി സാന്നിധ്യമറിയിച്ചു. രാജാജി ഉത്സവത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഒരു പ്രദർശനം 2026 ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്നുണ്ട്.
രാജ്യത്തിന് രാജാജി നൽകിയ മഹത്തായ സംഭാവനകളുടെ വിവിധ വശങ്ങൾ വെളിപ്പെടുത്തുന്ന മികച്ചൊരു സംരംഭമാണ് രാജാജി ഉത്സവമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പ്രദർശനം സന്ദർശിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ആദർശങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
മേൽപ്പറഞ്ഞ സംരംഭങ്ങളെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ എക്സ് പോസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി കുറിച്ചു;
“നമ്മുടെ ഭാവി രൂപപ്പെടുത്തിയവരെ ആദരിക്കാനും കൊളോണിയൽ മനോഭാവത്തിന്റെ അവശേഷിപ്പുകൾ വെടിയാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്ന പ്രശംസനീയമായ ശ്രമം.
രാജാജി ഉന്നതശീർഷനായ ഒരു പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനും ഭരണകർത്താവുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം സത്യനിഷ്ഠയുടെയും ബുദ്ധിശക്തിയുടെയും രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു.”
“രാജ്യത്തിന് രാജാജി നൽകിയ മഹത്തായ സംഭാവനകളുടെ വിവിധ വശങ്ങൾ വെളിപ്പെടുത്തുന്ന മികച്ചൊരു സംരംഭമാണ് രാജാജി ഉത്സവം. നിങ്ങളെല്ലാവരും ഇത് സന്ദർശിക്കണമെന്നും അതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും ഞാൻ ആഹ്വാനം ചെയ്യുന്നു!”
A commendable effort, which reflects India’s resolve to honour those who shaped our destiny and to shed remnants of a colonial mindset.
Rajaji was a towering scholar, freedom fighter, thinker and administrator. His life embodied integrity, intellect and unwavering commitment to… https://t.co/cfuOtahHfI
— Narendra Modi (@narendramodi) February 23, 2026
“Rajaji Utsav is a wonderful initiative, which brings out different aspects of Rajaji’s rich contribution to our nation. I urge you all to visit it and get inspired!”
Rajaji Utsav is a wonderful initiative, which brings out different aspects of Rajaji’s rich contribution to our nation. I urge you all to visit it and get inspired! https://t.co/ubwrwcb3Dt
— Narendra Modi (@narendramodi) February 23, 2026
-SK-
A commendable effort, which reflects India’s resolve to honour those who shaped our destiny and to shed remnants of a colonial mindset.
— Narendra Modi (@narendramodi) February 23, 2026
Rajaji was a towering scholar, freedom fighter, thinker and administrator. His life embodied integrity, intellect and unwavering commitment to… https://t.co/cfuOtahHfI
Rajaji Utsav is a wonderful initiative, which brings out different aspects of Rajaji's rich contribution to our nation. I urge you all to visit it and get inspired! https://t.co/ubwrwcb3Dt
— Narendra Modi (@narendramodi) February 23, 2026