Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യം പ്രദർശിപ്പിച്ചുകൊണ്ട് ദേശീയ കൈത്തറി ദിനം ആഘോഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി


ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ കൈത്തറി പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഓഗസ്റ്റ് 7-ന് ദേശീയ കൈത്തറി ദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് ആഹ്വാനം ചെയ്തു.

“സോഷ്യൽ മീഡിയയിൽ GRWM വീഡിയോകൾ ഉൾപ്പെടെ നിങ്ങളുടെ പ്രിയപ്പെട്ട കൈത്തറി ഉൽപ്പന്നങ്ങളോടൊപ്പമുള്ള വീഡിയോകൾ പങ്കിടുക,” ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി ‘X’ൽ പോസ്റ്റ് ചെയ്തു;

നാളെ ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമാണ്. നമുക്ക് ഇന്ത്യയുടെ കൈത്തറി വൈവിധ്യത്തെ ജനപ്രിയമാക്കാം.

സോഷ്യൽ മീഡിയയിൽ GRWM വീഡിയോകൾ ഉൾപ്പെടെ നിങ്ങളുടെ പ്രിയപ്പെട്ട കൈത്തറി ഉൽപ്പന്നങ്ങളോടൊപ്പമുള്ള വീഡിയോകൾ പങ്കിടുക.

#NationalHandloomDay എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാൻ മറക്കരുത്.

***

NK