Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകനേതാക്കൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു


ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകനേതാക്കൾക്ക് തന്റെ അഗാധമായ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗേയുടെ ആശംസകൾക്ക് ‘X’-ൽ പങ്കുവെച്ച പോസ്റ്റിലൂടെ പ്രധാനമന്ത്രി മറുപടി നൽകി:

“ഊഷ്മളമായ ആശംസകൾക്ക് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗേയ്ക്ക് നന്ദി. കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന ഭൂട്ടാനുമായുള്ള നമ്മുടെ സവിശേഷവും ശാശ്വതവുമായ പങ്കാളിത്തത്തെ ഞങ്ങൾ ഏറെ വിലമതിക്കുന്നു.”

സ്ലോവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിക്ക് ‘X’-ൽ പങ്കുവെച്ച പോസ്റ്റിലൂടെ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു:

“ഊഷ്മളമായ ആശംസകൾക്ക് പ്രസിഡന്റ് പെല്ലെഗ്രിനിക്ക് നന്ദി. ഇന്ത്യയും സ്ലോവാക്യയും തമ്മിലുള്ള സമഗ്ര പങ്കാളിത്തം ഇനിയും ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

 

മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസ്സുവിന് ‘X’-ൽ പങ്കുവെച്ച സന്ദേശത്തിലൂടെ ശ്രീ മോദി മറുപടി നൽകി:

“ഊഷ്മളമായ ആശംസകൾക്ക് പ്രസിഡന്റ് മുയിസ്സുവിന് നന്ദി. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ ശക്തമായി തുടരട്ടെ.

 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ‘X’-ൽ പങ്കുവെച്ച പോസ്റ്റിലൂടെ പ്രധാനമന്ത്രി നന്ദി അറിയിച്ചു:

“എന്റെ പ്രിയ സുഹൃത്തേ, അങ്ങയുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി!

 

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്ക്ക് ‘X’-ൽ പങ്കുവെച്ച പോസ്റ്റിലൂടെ പ്രധാനമന്ത്രി മോദി മറുപടി നൽകി:

“ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്ക്ക് നന്ദി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര അഭിവൃദ്ധിക്കും ക്ഷേമത്തിനുമായി ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബഹുമുഖവും പുരാതനവുമായ സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”

 

നേപ്പാളിൽ നിന്നുള്ള രവി ലാമിച്ചാനെ ജിക്ക് ‘X’-ൽ പങ്കുവെച്ച സന്ദേശത്തിലൂടെ ശ്രീ മോദി നന്ദി അറിയിച്ചു:

“ഊഷ്മളമായ ആശംസകൾക്ക് രവി ലാമിച്ചാനെ ജിക്ക് നന്ദി. പരസ്പര പുരോഗതിക്കും സമൃദ്ധിക്കുമായി ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”

 

SK