Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യാ- ആസ്‌ട്രേലിയ സിവില്‍ ആണവ സഹകരണം.


2015 നവംബര്‍ 13ന് നിലവില്‍ വന്ന ഇന്ത്യാ- ആസ്‌ട്രേലിയ സിവില്‍ ആണവ സഹകരണ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഭരണപരമായ ഒരുക്കങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. ഇന്ത്യയിലെ ആണവശേഷി വികസനത്തിനും ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതാണ് ആസ്‌ട്രേലിയയുമായുള്ള ഇന്ധന വിതരണ കരാറുകള്‍. സിവില്‍ ആണവ സഹകരണ രംഗത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രധാന നേട്ടങ്ങളാണ് ഉണ്ടായത്. ഡിസംബര്‍ 12 ന് ജപ്പാന്‍ പ്രധാനമന്ത്രി ആബെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ധാരണയായ ജപ്പാനുമായുള്ള ആണവ സഹകരണ കരാര്‍ ഈ വിഷയത്തില്‍ 5 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കാണ് വിരാമമിട്ടത്.