പിഎം ഇന്ത്യ
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടന നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) ഫ്രഞ്ച് വ്യോമയാന അതോറിറ്റിയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. നാലു വര്‍ഷത്തേക്കാണ് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ഈ സാങ്കേതിക സഹകരണ പരിപാടി വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. എഞ്ചിനീയര്‍മാര്‍, ടെക്നീഷ്യന്മാര്, മാനേജര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനും ധാരണാപത്രം പ്രയോജനപ്പെടും.