Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ബംഗ്ലാദേശ് സഞ്ചാരനൗക സര്‍വീസിന് അംഗീകാരം


ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തീരദേശ അംഗീകൃത ജലമാര്‍ഗ്ഗങ്ങളിലൂടെ സാധാരണയാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേണ്ട സഞ്ചാരനൗക സംവിധാനം ഒരുക്കുന്നതിന് ബംഗ്ലാദേശുമായുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ: നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക പുരോഗതിയ്ക്കും ധാരണാപത്രം സഹായിക്കും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങളുടെ തൊഴിലവസരം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.