Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ന് അധികാരമേറ്റ യു.പി. ഗവണ്‍മെന്റിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഇന്ന് അധികാരമേറ്റ യു.പി. ഗവണ്‍മെന്റിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് രൂപീകരിക്കാനായി ഇന്നു സത്യപ്രതിജ്ഞ ചെയ്ത ശ്രീ. യോഗി ആദിത്യനാഥ്, ശ്രീ. കേശവ് പ്രസാദ് മൗര്യ, ശ്രീ. ദിനേശ് ശര്‍മ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവരെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതിയ ഗവണ്‍മെന്റില്‍ ഉറച്ച വിശ്വാസം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പുതിയ സംഘത്തിന്റെ നേതൃത്വത്തില്‍ യു.പിയില്‍ മുമ്പില്ലാത്തവിധം വികസനം ഉണ്ടാകുമെന്നും യു.പി. വികസിക്കുമ്പോള്‍ ഇന്ത്യ വികസിക്കുമെന്നും പ്രതികരിച്ചു.

‘ഇന്നു സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥ് ജി, കേശവ് പ്രസാദ് മൗര്യ ജി, ദിനേശ് ശര്‍മ ജി എന്നിവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. യു.പിയെ സേവിക്കുന്നതിന് എല്ലാ ആശംസകളും.

യു.പിയെ ഉത്തമപ്രദേശമാക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ഒന്നൊഴിയാതെ ചെയ്യാന്‍ ഈ സംഘത്തിനു സാധിക്കുമെന്ന കാര്യത്തില്‍ എനിക്ക് അങ്ങേയറ്റത്തെ ആത്മവിശ്വാസമുണ്ട്. മുമ്പില്ലാത്ത വിധം വികസനം ഉണ്ടാകും.

നമ്മുടെ ഏക ദൗത്യവും ലക്ഷ്യവും വികസനമാണ്. യു.പി. വികസിക്കുമ്പോള്‍ ഇന്ത്യ വികസിക്കും. നമുക്ക് യു.പിയിലെ യുവാക്കളെ സേവിക്കുകയും അവര്‍ക്കായി അവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം’, പ്രധാനമന്ത്രി പറഞ്ഞു.