പിഎം ഇന്ത്യ
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും യു.എ.ഇ. ഇന്‍ഷുറന്‍സ് അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. ഫെബ്രുവരിയിലാണ് ധാരണാപത്രം ഒപ്പുവെച്ചിരുന്നത്.
ആശയവിനിമയം പോലുള്ള ഉപാധികളിലുള്ള സഹകരണത്തിനു ചട്ടക്കൂടൊരുക്കുകവഴി രണ്ടു സ്ഥാപനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനു ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. രഹസ്യവിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനു സാഹചര്യമൊരുങ്ങുന്നതും പരസ്പരബന്ധം മെച്ചപ്പെടുത്തും.