പിഎം ഇന്ത്യ
അന്താരാഷ്ട്ര വ്യോമഗതാഗതത്തില്‍ നിന്നുള്ള വരുമാനത്തിന്മേല്‍ ഇരട്ട നികുതി ഒഴിവാക്കുന്നതിന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള കരാര്‍ ഒപ്പ് വയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. കരാറനുസരിച്ച് വിമാന കമ്പനി ഏതു രാജ്യത്തിന്റേതാണോ ആ രാജ്യത്തിന് മാത്രമായിരിക്കും നികുതി ചുമത്താന്‍ അധികാരം.