പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി ടെലിഫോണിൽ സംസാരിച്ചു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും ഇനി മുന്നോട്ടുള്ള മാർഗങ്ങളെക്കുറിച്ചും പ്രസിഡന്റ് പെസെഷ്കിയാൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ധാരണയിലെത്തിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാവൂവെന്ന ഇന്ത്യയുടെ സ്ഥിരതയാർന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു.
മേഖലയിൽ ശാശ്വതമായ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും കപ്പൽ ഗതാഗതത്തിനും വാണിജ്യത്തിനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള തുടർച്ചയായ ശ്രമങ്ങളുടെ ആവശ്യകത പ്രധാനമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.
***
NK
Spoke with the President of Iran, Dr. Masoud Pezeshkian, on the recent developments in West Asia. Welcomed the progress made in the negotiations and expressed hope that continued efforts will lead to lasting peace in the region. Reiterated the importance of freedom of navigation…
— Narendra Modi (@narendramodi) June 30, 2026