Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു


ലഖ്‌നൗവില്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനവും 400 കെ.വി. ലഖ്‌നൗ-കാണ്‍പൂര്‍ ഡി.സി. പ്രസരണ ലൈനിന്റെ സമര്‍പ്പണവും പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കള്‍ക്കുള്ള അനുമതിപത്രങ്ങളുടെ വിതരണവും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു.

ചടങ്ങില്‍ പ്രസംഗിക്കവേ, ഇന്ത്യയുടെ യുവത്വത്തെ അതിനൂതന സാങ്കേതികവിദ്യയുമായി അടുപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ‘ആരോഗ്യമേഖലയില്‍, വിശേഷിച്ച് ആരോഗ്യസംരക്ഷണ ഉപകരണങ്ങളുടെ മേഖലയില്‍, സ്റ്റാര്‍ട്ടപ്പുകളും പുതുമയാര്‍ന്ന പദ്ധതികളും ആരംഭിക്കുന്നതിനെക്കുറിച്ച് നമ്മുടെ യുവാക്കള്‍ക്കു ചിന്തിക്കാവുന്നതാണ്’, പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും വൈദ്യുതി എത്തിച്ചതിനു യു.പി.ഗവണ്‍മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘ഒരു രാജ്യത്തിന്റെ വികസനയാത്രയില്‍ വൈദ്യുതിയും ഊര്‍ജവും നിര്‍ണായകമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ സൗരോര്‍ജം പ്രചാരം നേടിവരികയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ ഒന്നിന് ജി.എസ്.ടി. നടപ്പാക്കുന്നതു ജനാധിപത്യത്തിന്റെ കരുത്തിന്റെ ലക്ഷണമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജി.എസ്.ടി. നടപ്പാക്കുന്നതിനെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. ‘ജി.എസ്.ടി. നടപ്പാക്കുന്നതിന്റെ അംഗീകാരം ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണ്’, അദ്ദേഹം പറഞ്ഞു.