Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂലധന ആസ്തി സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ ധനകാര്യ ഏജൻസി രൂപീകരിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉയർന്ന നിലവാരമുള്ള അടിസ്ഥനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു ഉന്നത വിദ്യാഭ്യാസ ധനകാര്യ ഏജൻസി (ഹെഫ )രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

രണ്ടായിരം കോടി രൂപയുടെ അംഗീകൃത മൂലധനത്തോടെ ,കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രലയവും , കണ്ടെത്തുന്ന പ്രൊമോട്ടറും സംയുക്തമായിട്ടായിരിക്കും ഹെഫ യുടെ നടത്തിപ്പ്. ഗവൺമെന്റിന്റെ ഓഹരി ആയിരം കോടി രൂപയായിരിക്കും.

ഗവൺമെന്റുടമസ്തതയിലുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനത്തിന്റെയോ ഒരു പൊതുമേഖലാ ബാങ്കിന്റെയോ കീഴിൽ ഒരു എസ് പി വി ആയിട്ടായിരിക്കും ഹെഫ രൂപീകരിക്കുക. ഐഐടികൾ,ഐ ഐ എമ്മുകൾ , എൻ ഐ ടി കൾ എന്നിവിടങ്ങളിൽ ലോക നിലവാരത്തിലുള്ള ലാബുകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങളും സൃഷ്ടിക്കുന്നതിനുമായി ഇരുപതിനായിരം കോടി രൂപയുടെ ഓഹരിക്കുള്ള തുക അത് കണ്ടെത്തും.

ഈ സ്ഥാപനങ്ങളിൽ ഗ്രാന്റടിസ്ഥാനത്തിൽ ഗവേഷണവും നവീനാശയങ്ങളും പരിപോഷിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും, കമ്പനികളിൽ നിന്നും സി എസ് ആർ ഫണ്ട് ഹെഫ സ്വരൂപിക്കും.

സിവിൽ, ലാബ് അടിസ്ഥാനസൗകര്യ പദ്ധതികൾ പത്തു വർഷത്തെ വായ്പയിലൂടെ ഹെഫ സഹായിക്കും. സ്ഥാപനത്തിന്റെ ഫീസ്, ഗവേഷണ വരുമാനം എന്നിവയിലൂടെ വായ്പയുടെ മുഖ്യ പങ്ക് തിരിച്ചടയ്ക്കും. കൃത്യമായ പദ്ധതി സഹായത്തിലൂടെ ഗവണ്മെന്റ് പലിശ അടയ്ക്കും.

കേന്ദ്ര ഫണ്ട് ലഭിക്കുന്ന എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹെഫ യിൽ അംഗമാകാൻ അർഹത ഉണ്ടായിരിക്കും. അംഗമായി ചേരുന്നതിന് പത്തു വർഷത്തേക്ക് ഒരു നിശ്ചിത തുക കൈവശം സൂക്ഷിക്കാൻ സ്ഥാപനം സന്നദ്ധമായിരിക്കണം. ഈ തുകയുടെ അടിസ്ഥാനത്തിൽ ഹെഫ നിശ്ചയിക്കുന്ന വായ്പാ പരിധിക്കു സ്ഥാപനത്തിന് അർഹതയുണ്ടായിരിക്കും.