Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉൾച്ചേർന്ന ആഗോള ഭരണ നിർവഹണവും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തലും എന്ന വിഷയത്തിൽ നടന്ന ബ്രിക്സ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി ( 2026, സെപ്റ്റംബർ 12)


ന്യൂഡൽഹിയിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി 2026 സെപ്റ്റംബർ 12-ന് “ഉൾച്ചേർന്ന ആഗോള ഭരണ നിർവഹണവും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തലും” എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.

പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ ഇനിപ്പറയുന്ന കാര്യങ്ങൾ എടുത്തുപറഞ്ഞു:

i. ആഗോള പ്രതിസന്ധികളെ നേരിടുന്നതിൽ ‘ഗ്ലോബൽ സൗത്ത്’ (വികസ്വര-അവികസിത രാജ്യങ്ങളുടെ കൂട്ടായ്മ) രാജ്യങ്ങൾ  മുൻനിരയിലാണെങ്കിലും, തീരുമാനങ്ങൾ എടുക്കുന്നതിൽ അവർ പിൻനിരയിലാണ്. “വിശേഷാധികാരങ്ങളുടെ പിരമിഡ്” എന്ന അവസ്ഥയിൽ നിന്ന് “പങ്കാളിത്തത്തിനുള്ള വേദിയായി” ഇത് മാറേണ്ടതുണ്ട്.

ii. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി പോലുള്ള സ്ഥാപനങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട്, ആഗോള ഭരണസംവിധാനം ഇന്നത്തെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാകണം.

iii. ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളെ വെറും ‘നിയമങ്ങൾ അനുസരിക്കുന്നവർ’ എന്ന നിലയിൽ നിന്ന് ‘നിയമങ്ങൾ രൂപീകരിക്കുന്നവർ’ എന്ന നിലയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ നടത്തണം. ബ്രിക്സിലൂടെ, ‘ഗ്ലോബൽ സൗത്തി’ൽ നിന്നുള്ള യുവ നയതന്ത്രജ്ഞർക്കും നയരൂപീകരണ വിദഗ്ധർക്കും ചർച്ചാപാടവം, പ്രായോഗിക പരിശീലനം, നിയമപരമായ അറിവ് എന്നിവ നൽകാൻ നമുക്ക് സാധിക്കും.

iv. ആഗോള വ്യാപാരത്തിൽ നാവികർ ഗണ്യമായ സംഭാവന നൽകുന്നുണ്ട്, എങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ പലപ്പോഴും അവർക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല; അതിനാൽ, നാവികർക്കായി ഒരു ‘അടിയന്തര സഹായ ശൃംഖല’ (Seafarers Emergency Support Network) സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

നമ്മുടെ ഭാവി പങ്കുവെക്കപ്പെട്ട ഒന്നായതിനാൽ, ആ ഭാവി രൂപപ്പെടുത്താനുള്ള അവകാശവും പങ്കുവെക്കപ്പെടണം – ശബ്ദത്തിൽ നിന്ന് സ്വാധീനത്തിലേക്ക്, ആനുകൂല്യങ്ങളിൽ നിന്ന് പങ്കാളിത്തത്തിലേക്ക് എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ഇവിടെ കാണാം.

ഭാവിയിലേക്കുള്ള ബ്രിക്സ് സഹകരണത്തിനായുള്ള പങ്കിട്ട മുൻഗണനകൾ, പ്രതിജ്ഞാബദ്ധത, ദിശാബോധം എന്നിവ നിശ്ചയിക്കുന്ന ‘ ബ്രിക്സ് നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം’ (New Delhi BRICS Leaders’ Declaration) അംഗീകരിച്ചുകൊണ്ട് സമ്മേളനം സമാപിച്ചു. പ്രഖ്യാപനം ഇവിടെ കാണാം.

 

-SK-