Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഊര്‍ജസഹകരണത്തിന് ഇന്തോനേഷ്യയുമായി ധാരണാപത്രം


പുനരുപയോഗിക്കാവുന്നതും മലിനീകരണം സൃഷ്ടിക്കാത്തതുമായ ഊര്‍ജമേഖലയില്‍ ഇന്തോനേഷ്യയുമായുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അധ്യക്ഷനായുള്ള കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

കഴിഞ്ഞ മാസം ഉപരാഷ്ട്രപതി ശ്രീ.ഹാമിദ് അന്‍സാരിയുടെ ജക്കാര്‍ത്ത സന്ദര്‍ശനത്തിനിടെയാണു ധാരണാപത്രം ഒപ്പിട്ടത്.

പരസ്പരം ഗുണകരമാകുക എന്ന ഉദ്ദേശ്യത്തോടെ സാങ്കേതികജ്ഞാനമുള്‍പ്പെടെ പങ്കുവെക്കാനാണു ലക്ഷ്യമിടുന്നത്.