പിഎം ഇന്ത്യ
ഹെവി എന്‍ജിനീയറിങ് കോര്‍പറേഷ(എച്ച്.ഇ.സി.)നു റാഞ്ചിയിലുള്ള ഉപോഗിക്കാതെ കിടക്കുന്ന 675.43 ഏക്കര്‍ സ്ഥലം ഝാര്‍ഖണ്ഡ് ഗവണ്‍മെന്റിനു നല്‍കി പണം കണ്ടെത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
കൈമാറ്റത്തിലൂടെ എച്ച്.ഇ.സിക്ക് 742.98 കോടി രൂപ ലഭിക്കും. ഈ തുക ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി, പി.എഫ്. അവധിക്കു പകരം പണം എന്നിവ സംബന്ധിച്ചും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ചും ഉള്ള ബാധ്യതകള്‍ തീര്‍ക്കുന്നതിന് ഉപയോഗിക്കും. ഗവണ്‍മെന്റിനു നല്‍കാനുള്ള തുക നല്‍കല്‍, ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കല്‍, മറ്റ് അടിയന്തര ബാധ്യതകള്‍ തീര്‍ക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കും പണം ഉപയോഗപ്പെടുത്തും.
ഈ സ്ഥലം സ്മാര്‍ട്ട് സിറ്റി പദ്ധതിക്കും മറ്റു വികസന പദ്ധതികള്‍ക്കും ഉപയോഗപ്പെടുത്താന്‍ സംസ്ഥാന ഗവണ്‍മെന്റിനു സാധിക്കും.