Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എണ്ണ, വാതക മേഖലയില്‍ ഇന്ത്യ – ഇസ്രായേല്‍ സഹകരണം


എണ്ണ വാതക മേഖലയില്‍ ഇന്ത്യയും ഇസ്രായേലും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യ- ഇസ്രായേല്‍ ബന്ധങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ ധാരണാപത്രം. ഇത് പ്രകാരം ഇരു രാജ്യങ്ങളിലും പരസ്പര നിക്ഷേപം, സാങ്കേതിക കൈമാറ്റം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, സംയുക്ത പഠനങ്ങള്‍, മനുഷ്യശേഷി വര്‍ദ്ധന, സ്റ്റാര്‍ട്ട അപ്പുകളുടെ മേഖലയിലെ സഹകരണം മുതലായവയാണ് ധാരണാപത്രം വിഭാവനം ചെയ്യുന്നത്.