Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എത്യോപ്യയിലെ അഡിസ് അബാബയിലുള്ള അദ്‌വ വിജയ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

എത്യോപ്യയിലെ അഡിസ് അബാബയിലുള്ള അദ്‌വ വിജയ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഡിസ് അബാബയിലെ അദ്‌വ വിജയ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 1896-ൽ അദ്‌വ യുദ്ധത്തിൽ തങ്ങളുടെ രാഷ്ട്രത്തിന്റെ പരമാധികാരത്തിനായി ജീവത്യാഗം ചെയ്ത ധീരരായ എത്യോപ്യൻ സൈനികർക്കാണ് ഈ സ്മാരകം സമർപ്പിച്ചിരിക്കുന്നത്. അദ്‌വയുടെ വീരന്മാരുടെ ശാശ്വത ചൈതന്യത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യം, അന്തസ്സ്, പ്രതിരോധശേഷി എന്നിവയുടെ അഭിമാനകരമായ പൈതൃകത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഈ സ്മാരകം.

പ്രധാനമന്ത്രിയുടെ സ്മാരക സന്ദർശനം ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ഒരു സവിശേഷ ചരിത്ര ബന്ധത്തെ എടുത്തുകാട്ടുന്നു, അത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ എപ്പോഴും വിലമതിക്കുന്നു.

***

NK