Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എന്‍.ഐ.എസ്. ഇ.ആര്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

എന്‍.ഐ.എസ്. ഇ.ആര്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

എന്‍.ഐ.എസ്. ഇ.ആര്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

എന്‍.ഐ.എസ്. ഇ.ആര്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു


ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസര്‍ച്ച് (എന്‍.ഐ.എസ്.ഇ.ആര്‍) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് (7 ഫെബ്രുവരി 2016) രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

കണ്ടുപിടുത്തങ്ങള്‍ ഓരോ സമൂഹത്തിനും ഓരോ കാലഘട്ടത്തിനും അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒന്നുമില്ലായ്മയില്‍നിന്ന് ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന തരത്തിലേക്ക് വളര്‍ന്ന ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ ജോലിയിലൂടെ ജനങ്ങളെ സേവിക്കാന്‍ പരിശ്രമിക്കാന്‍ പ്രധാനമന്ത്രി യുവ ശാസ്ത്രജ്ഞരോടാവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്ന് ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ശാസ്ത്ര സ്ഥാപനങ്ങളില്‍ കണ്ടുപിടുത്തങ്ങള്‍ക്കാവശ്യമായ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി കല്‍ക്കരി ഗാസിഫിക്കേഷന്‍,. ശുദ്ധോര്‍ജ്ജം, ബ്ലൂ ഇക്കണോമി, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നീ മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ക്ക് എന്‍.ഐ.എസ്. ഇ.ആറിന് ഏറെ സാധ്യകളുണ്ടെന്ന് പറഞ്ഞു.

എന്‍.ഐ.എസ്. ഇ.ആറിനെ ഇന്ത്യയിലെ ഏറ്റവും ഹരിതാഭവും കാര്‍ബണ്‍, മാലിന്യ ബഹിര്‍ഗമനം ഇല്ലാത്തതുമായ കാമ്പസ് ആക്കി മാറ്റാന്‍ പരിശ്രമിക്കാന്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോടാവശ്യപ്പെട്ടു.