പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂണ്‍ 29) ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സന്ദര്‍ശിക്കും.
എയിംസില്‍ അദ്ദേഹം ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിടും. വയോജനങ്ങള്‍ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.
അതേ ചടങ്ങില്‍ വച്ച് സഫ്ദര്‍ജംഗ് ആശുപത്രിയുടെ 555 കിടക്കകളോട് കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും ആശുപത്രിയിലെ 500 കിടക്കകളുള്ള പുതിയ എമര്‍ജന്‍സി ബ്ലോക്കിന്റെന്‍ സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിക്കും. എയിംസിലെ 300 കിടക്കകള്‍ ഉള്ള പവര്‍ഗ്രിഡ് വിശ്രം സദന്റെയും, അന്‍സാരി നഗറിലെ എയിംസിനെയും ട്രോമാ സെന്ററിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗതാഗത യോഗ്യമായ തുരങ്കത്തിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
Tomorrow PM @narendramodi will visit AIIMS, where he will lay the Foundation Stone of the National Centre for Aging. This will provide the older population with multi-speciality healthcare. It will have 200 general ward beds.
— PMO India (@PMOIndia) June 28, 2018
He will also inaugurate the 555-bed Super Speciality Block in Safdarjung Hospital. He will dedicate the 500-bed New Emergency Block in Safdarjung Hospital, 300-bed PowerGrid Vishram Sadan in AIIMS and the Connection Motorable Tunnel between AIIMS, Ansari Nagar and Trauma Centre.
— PMO India (@PMOIndia) June 28, 2018