Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എളിമയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


എളിമയിലും നിസ്വാർത്ഥ സേവനത്തിലുമാണ് അഭിവൃദ്ധിയുടെ യഥാർത്ഥ സൗന്ദര്യമുള്ളതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പൊതുജനക്ഷേമത്തിൻ്റെയും സാമൂഹ്യക്ഷേമത്തിൻ്റെയും മനോഭാവത്താൽ മുന്നോട്ടുപോകുമ്പോൾ മാത്രമേ വിജയം അർത്ഥവത്താകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“भवन्ति नम्रास्तरवः फलोद्गमैर्नवाम्बुभि-र्दूर-विलम्बिनो घनाः। अनुद्धताः सत्पुरुषाः समृद्धिभिः स्वभाव एवैष परोपकारिणाम्॥”

പഴങ്ങൾ നിറഞ്ഞ മരങ്ങളും മഴമേഘങ്ങളും ഭൂമിയിലേക്ക് ചായുന്നതുപോലെ പരോപകാരികളും ഉദാരമതികളുമായ വ്യക്തികൾ സമ്പത്തും പ്രശസ്തിയും നേടിയാലും വിനയാന്വിതരായി തുടരുമെന്ന് സുഭാഷിതം വ്യക്തമാക്കുന്നു. അഹങ്കരിക്കുന്നതിന് പകരം അവർ തങ്ങളുടെ ജീവിതം സമൂഹത്തിന്റെ ഉന്നമനത്തിനായി സമർപ്പിക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“समृद्धि की शोभा विनम्रता और परोपकार में निहित है। सफलता वही सार्थक है, जिसमें लोककल्याण की भावना सर्वोपरि हो।
 
भवन्ति नम्रास्तरवः फलोद्गमैर्नवाम्बुभि-र्दूर-विलम्बिनो घनाः।

अनुद्धताः सत्पुरुषाः समृद्धिभिः स्वभाव एवैष परोपकारिणाम्॥”

***

NK