Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു


2024 ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അവരുടെ പ്രകടനത്തെയും പ്രതിബദ്ധതയെയും പ്രകീര്‍ത്തിച്ച മോദി, ടീം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്ന് പറഞ്ഞു.

”ഏഷ്യന്‍ പുരുഷ ഹോക്കി ചാമ്പ്യന്‍സ് ട്രോഫി 2024 നേടിയ   ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍!
അവരുടെ ശ്രദ്ധേയമായ പ്രകടനവും അചഞ്ചല മനോഭാവവും അര്‍പ്പണബോധവും രാജ്യത്തിന് ഏറെ അഭിമാനം നല്‍കി” പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.