Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

NVS-03 വഹിച്ചുകൊണ്ടുള്ള GSLV-F18-ന്റെ വിജയകരമായ വിക്ഷേപണത്തിൽ ISRO ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി


[12:38 PM, 10/31/2026] Anilkumar Ayirooppara: എൻ.വി.എസ്-03 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി-എഫ്18-ന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ (NavIC) ശക്തിപ്പെടുത്തുന്നതിൽ ഈ ദൗത്യം സുപ്രധാന ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ശേഷിയോടുകൂടി, നിർണായക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ എൻ.വി.എസ്-03 കൂടുതൽ മുന്നോട്ട് നയിക്കുകയും, പൗരന്മാർക്ക് പ്രയോജനകരമാകുന്ന തരത്തിൽ നാവിഗേഷൻ സേവനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞരുടെ അർപ്പണമനോഭാവത്തെയും പ്രാഗത്ഭ്യത്തെയും പ്രശംസിച്ച ശ്രീ…
[12:54 PM, 10/31/2026] Anilkumar Ayirooppara: സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മവാർഷികദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഏകീകൃത ഇന്ത്യയുടെ ശില്പിയുമായ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ശക്തവും സമൃദ്ധവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിനായി സർദാർ പട്ടേൽ തന്റെ ജീവിതം സമർപ്പിച്ചുവെന്നും  വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതം ഇന്നും വലിയ പ്രചോദനമായി തുടരുന്നുവെന്നും പ്രധാനമന്തി  പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

@isro

****

-SK-