പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത ഗോൾഫിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയ പ്രണവി ശരത് അരസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രണവിയുടെ മിന്നുന്ന പ്രകടനം രാജ്യത്തിന് എന്നും ഓർത്തുവയ്ക്കാവുന്ന കായിക നിമിഷമാണ് സമ്മാനിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയം കൂടുതൽ യുവ ഇന്ത്യക്കാരെ ഗോൾഫിലേക്ക് ആകർഷിക്കുമെന്നും ഏറ്റവും ഉയർന്ന നേട്ടങ്ങൾ ലക്ഷ്യമിടാൻ അവരെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രണവി ശരത് അരസിന് ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ചരിത്രത്തിൽ ഇടംപിടിച്ച നേട്ടം!
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വ്യക്തിഗത ഗോൾഫിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയ പ്രണവി ശരത് അരസിന് അഭിനന്ദനങ്ങൾ. പ്രണവിയുടെ മിന്നുന്ന പ്രകടനം രാജ്യത്തിന് എന്നും ഓർത്തുവയ്ക്കാവുന്ന കായിക നിമിഷമാണ് സമ്മാനിച്ചത്. ഈ വിജയം കൂടുതൽ യുവ ഇന്ത്യക്കാരെ ഗോൾഫിലേക്ക് ആകർഷിക്കട്ടെ. ഏറ്റവും ഉയർന്ന നേട്ടങ്ങൾ ലക്ഷ്യമിടാൻ അവരെ പ്രചോദിപ്പിക്കട്ടെ. നന്നായി കളിച്ചു; പ്രണവിക്ക് എല്ലാ ആശംസകളും: പ്രധാനമന്ത്രി നരേന്ദ്ര മോദി.”
One for the history books!
Congratulations to Pranavi Sharath Urs on winning India’s first-ever Gold in Women’s Individual Golf at the Asian Games. Her superb finish has given the nation a sporting moment to remember. May this victory draw more young Indians to the game and…
— PMO India (@PMOIndia) October 3, 2026
****
NK