Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ ഷോട്ട്പുട്ടിൽ വെങ്കല മെഡൽ നേടിയ മൻപ്രീത് കൗറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഏഷ്യൻ ഗെയിംസിലെ ഷോട്ട്പുട്ട് ഇനത്തിൽ മികച്ച പ്രകടനത്തിലൂടെ വെങ്കല മെഡൽ നേടിയ മൻപ്രീത് കൗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

മൻപ്രീത് കൗറിന്റെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും തുടർന്നും വിജയങ്ങൾ കൈവരിക്കാൻ ആശംസകൾ നേരുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവച്ച കുറിപ്പിങ്ങനെ:

“ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിന്റെ മികച്ച പ്രകടനം!

മികച്ച ഏറിലൂടെ അവർ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ സ്വന്തമാക്കി. മൻപ്രീതിന് അഭിനന്ദനങ്ങൾ! തുടർന്നും വിജയങ്ങൾ നേടാൻ ആശംസിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി.”

A fine effort in shot put by Manpreet Kaur!

Her impressive throw has earned her a Bronze medal at the Asian Games. Congratulations, to Manpreet! Wishing her continued success: PM @narendramodi

— PMO India (@PMOIndia) September 25, 2026

 

***