Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ നിരഞ്ജൻ മുകുന്ദനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലി SM7 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിരഞ്ജൻ മുകുന്ദനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അദ്ദേഹത്തിന്റെ മികച്ച നൈപുണ്യത്തെയും സഹിഷ്ണുതയെയും പ്രശംസിച്ച ശ്രീ മോദി, കടുപ്പമേറിയ ഈ ഇനത്തിലെ അദ്ദേഹത്തിന്റെ വിജയം വലിയ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുകയും തുടർ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ -ൽ കുറിച്ചു :

“നൈപുണ്യത്തിന്റെയും സഹിഷ്ണുതയുടെയും മികച്ച പ്രകടനം.

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത  മെഡ്‌ലി SM7 ഇനത്തിൽ വെങ്കലം നേടിയ നിരഞ്ജൻ മുകുന്ദന് അഭിനന്ദനങ്ങൾ. കടുപ്പമേറിയ ഈ ഇനത്തിലെ അദ്ദേഹത്തിന്റെ വിജയം വലിയ അഭിനന്ദനം അർഹിക്കുന്നു. തുടർ വിജയങ്ങൾ ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”

***

NK