പിഎം ഇന്ത്യ
”അനൗപചാരിക സമ്പദ്ഘടനയില്‍ നിന്നും ഔപചാരിക സമ്പദ്ഘടനയിലേയ്ക്കുള്ള” പരിവര്‍ത്തനം സംബന്ധിച്ച അന്താരാഷ്ട്ര തൊഴില്‍ സംഘടന ഒപ്പ് വച്ച രേഖ പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അനുമതി നല്‍കി. 2015 ജനുവരി ജനീവയില്‍ ചേര്‍ന്ന സംഘടനയുടെ പത്താമതു യോഗമാണ് രേഖ അംഗീകരിച്ചത്. ഇന്ത്യ ഇതിനെ അനുകൂലിച്ചിരുന്നു. നിയമപ്രകാരം ഒരു വര്‍ഷത്തിനകം ഓരോ അംഗ രാജ്യവും തങ്ങളുടെ പരമോന്നത നിയമനിര്‍മ്മാണ സഭയില്‍ ഇവ സമര്‍പ്പിച്ചിരിക്കണം.