പിഎം ഇന്ത്യ
ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഐ.എസ്.ആര്.ഒ. യും കാനഡയുടെ കനേഡിയന് സ്പേയ്സ് ഏജന്സിയും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാ പത്രം ന്യൂഡല്ഹിയില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ന്യൂഡല്ഹിയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിലയിരുത്തി. 2015 ഏപ്രില് 15 ന് കാനഡയിലെ ഒട്ടാവയിലാണ് ധാരണാ പത്രം ഒപ്പുവച്ചത്.
നിശ്ചിത സമയ പരിതിക്കുള്ളില് സഹകരിച്ച് പ്രവര്ത്തിക്കാവുന്ന പദ്ധതികള് കണ്ടെത്തുന്നതിനും അവയുടെ തുടര് നടപടികള്ക്ക് രൂപം നല്കാനുമായി ഐ.എസ്.ആര്.ഒ. യില് നിന്നും കനേഡിയന് സ്പെയ്സ് ഏജന്സിയില് നിന്നുമുള്ള അംഗങ്ങളടങ്ങിയ സംയുക്ത ടീം രൂപീകരിക്കാന് ധാരണാ പത്രം വ്യവസ്ഥ ചെയ്യുന്നു. ബഹിരാകാശ സാങ്കേതിക വിദ്യകളുടെ സമാധാന കാലത്തെ ഉപയോഗം സംബന്ധിച്ച ഗവേഷണം വിപുലീകരിക്കാനുള്ള അവസരങ്ങളും ധാരണാ പത്രം പ്രദാനം ചെയ്യും.