Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി


ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവച്ചു. ചടങ്ങിന്റെ ആഴത്തിലുള്ള വൈകാരിക പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ക്യാമ്പസിലെ സ്വപ്നങ്ങൾ നിറഞ്ഞ ഊർജസ്വലമായ അന്തരീക്ഷത്തെക്കുറിച്ച് ഓർമിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് താൻ മുൻപ് ഓൺലൈനായി പങ്കെടുത്ത കാര്യം അനുസ്മരിച്ച അദ്ദേഹം, പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കിടയിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിൽ വ്യക്തിപരമായ വലിയ സംതൃപ്തി വ്യക്തമാക്കി. “ഇന്ന് ഈ ക്യാമ്പസിൽ നിങ്ങളോടൊപ്പം ഈ അപൂർവ അനുഭവം പങ്കിടുന്നത് എനിക്കും വളരെ സവിശേഷകരമാണ്” – ശ്രീ മോദി നിരീക്ഷിച്ചു.

എക്സിലെ പോസ്റ്റുകളുടെ ശ്രേണിയിൽ വിവിധ ദൃശ്യങ്ങൾ പങ്കുവച്ചു ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഐ.ഐ.ടി ഡൽഹിയിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരു പുതിയ അധ്യായത്തിലേക്ക് ചുവടുവയ്ക്കുന്ന എല്ലാ ബിരുദധാരികൾക്കും എന്റെ ആശംസകൾ. വലിയ സ്വപ്നങ്ങൾ കാണാനും വെല്ലുവിളികൾ ഏറ്റെടുക്കാനും വികസിത ഇന്ത്യ പടുത്തുയർത്തുന്നതിൽ പങ്കാളികളാകാനും അവർക്ക് സാധിക്കട്ടെ.
@iitdelhi”

 

 

 

“ഐ.ഐ.ടി ഡൽഹിയിൽ, ഓറിയന്റേഷൻ മുതൽ ബിരുദദാനം വരെയുള്ള പ്രത്യേക യാത്രയെക്കുറിച്ച് സംസാരിച്ചു. ഹോസ്റ്റൽ ഓർമകൾ, സൗഹൃദങ്ങൾ മുതൽ ക്യാമ്പസിലെ പ്രിയപ്പെട്ട കൂടിക്കാഴ്ചാ കേന്ദ്രങ്ങൾ വരെ; ഇവയെല്ലാം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന അനുഭവങ്ങളാണ്.

നമ്മുടെ യുവ ബിരുദധാരികൾ ഒരു പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ, ഈ യാത്രയുടെ ഭാഗമായ എല്ലാവരെയും… അവരുടെ കൂട്ടുകാരെയും അധ്യാപകരെയും വഴികാട്ടികളെയും അ‌നുബന്ധ ജീവനക്കാരെയും എന്നെന്നും നെഞ്ചിലേറ്റാൻ ഞാൻ അഭ്യർത്ഥിച്ചു. ജീവിതം അവരെ എവിടേക്ക് കൊണ്ടുപോയാലും, അവർ എപ്പോഴും തങ്ങളുടെ ‘ഇൻസ്റ്റി’യുമായി ബന്ധപ്പെട്ടിരിക്കട്ടെ.
@iitdelhi”

 

“മുമ്പൊരിക്കലുമില്ലാത്ത വേഗതയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനായി സജ്ജമാകേണ്ടത് പ്രധാനമാണ്. സാങ്കേതികവിദ്യ വ്യവസായങ്ങളെയും തൊഴിലുകളെയും അതിലധികവും മാറ്റിക്കൊണ്ടിരിക്കുകയാണ്.
വെല്ലുവിളികൾ വരും, എന്നാൽ പുതിയ പരിഹാരങ്ങൾ കണ്ടെത്താൻ ധൈര്യം കാണിക്കുന്നവർ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റും!”

 

 

“ഐ.ഐ.ടി ഡൽഹിയിലെ വിദ്യാർഥികളോട് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഒന്ന്… പരീക്ഷകൾക്ക് സിലബസ് ഉണ്ട്, പക്ഷേ ജീവിതത്തിനില്ല. ജീവിതം പലപ്പോഴും പൂർണമായും സിലബസിന് പുറത്തുള്ളതാണ്!
@iitdelhi”
 

“മുൻതലമുറ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനായി സമർപ്പിതരായവരാണ്. ഇന്നത്തെ യുവാക്കളുടെ മുന്നിലുള്ള ഉത്തരവാദിത്വം വ്യത്യസ്തമാണെങ്കിലും അത്രതന്നെ പ്രാധാന്യമുള്ളതാണ്. സാമ്പത്തിക, സാങ്കേതിക സ്വയംപര്യാപ്തത മുതൽ വ്യാവസായിക കരുത്ത് വരെ, വികസിത ഇന്ത്യ പടുത്തുയർത്തുന്നതിൽ അവർക്ക് നിർണായക പങ്കുണ്ട്.”

 

 

“നിരവധി യുവാക്കൾ പറയുന്നു… എന്റെ പരമ്പരയിൽ റോക്കറ്റും ചിപ്പും ഡ്രോണും നിർമിക്കുന്ന ആദ്യത്തെയാൾ ഞാൻ ആണെന്ന്!”

 

-SK-