പിഎം ഇന്ത്യ
ചില ആളുകൾക്ക് ഒരു കാര്യം സ്വയം ചെയ്യുന്നതിൽ മികച്ച വൈദഗ്ധ്യമുള്ളവരായിരിക്കുമ്പോൾ മറ്റു ചിലർ ആ അറിവോ നൈപുണ്യമോ മറ്റുള്ളവരിലേക്ക് പകർന്നുനൽകുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സ്വയം ആർജ്ജിച്ച പ്രാവീണ്യവും മറ്റുള്ളവരെ പഠിപ്പിക്കാനുള്ള കഴിവും – ഈ രണ്ട് ഗുണങ്ങളും ഒരുപോലെ ഒത്തിണങ്ങിയ വ്യക്തി മികച്ച അധ്യാപകരിൽ ഒരാളായി കണക്കാക്കപ്പെടാൻ അർഹനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“श्लिष्टा क्रिया कस्यचिदात्मसंस्था सङ्क्रान्तिरन्यस्य विशेषयुक्ता।
यस्योभयं साधु स शिक्षकाणां धुरि प्रतिष्ठापयितव्य एव।। ”
ചിലർ പ്രായോഗികതയിലും മറ്റു ചിലർ പഠിപ്പിക്കുന്നതിലും മികച്ചുനിൽക്കുമ്പോൾ ഒരു വിഷയത്തിലുള്ള പ്രാവീണ്യവും അത് മറ്റുള്ളവർക്ക് ഫലപ്രദമായി പകർന്നുനൽകാനുള്ള കഴിവും ഒരേസമയം ഒത്തുചേരുന്ന വ്യക്തിയാണ് അധ്യാപകരിൽ ഏറ്റവും മുൻനിരയിൽ പ്രതിഷ്ഠിക്കപ്പെടാൻ യോഗ്യനെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“श्लिष्टा क्रिया कस्यचिदात्मसंस्था सङ्क्रान्तिरन्यस्य विशेषयुक्ता।
यस्योभयं साधु स शिक्षकाणां धुरि प्रतिष्ठापयितव्य एव।।”
श्लिष्टा क्रिया कस्यचिदात्मसंस्था सङ्क्रान्तिरन्यस्य विशेषयुक्ता।
यस्योभयं साधु स शिक्षकाणां धुरि प्रतिष्ठापयितव्य एव।। pic.twitter.com/xKT12kwrRt
— Narendra Modi (@narendramodi) June 1, 2026
***
SK
श्लिष्टा क्रिया कस्यचिदात्मसंस्था सङ्क्रान्तिरन्यस्य विशेषयुक्ता।
— Narendra Modi (@narendramodi) June 1, 2026
यस्योभयं साधु स शिक्षकाणां धुरि प्रतिष्ठापयितव्य एव।। pic.twitter.com/xKT12kwrRt