പിഎം ഇന്ത്യ
2026 ജൂലൈ 9-ന് മെൽബണിൽ വെച്ച് നടന്ന ഓസ്‌ട്രേലിയ-ഇന്ത്യ സിഇഒ ഫോറത്തെയും ഇക്കണോമിക് റോഡ്‌മാപ്പ് ബിസിനസ്സ് പരിപാടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചേർന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും പ്രമുഖ സിഇഒമാരും ബിസിനസ്സ് നേതാക്കളും ഓസ്‌ട്രേലിയയിലെ പ്രധാന സൂപ്പർ ആനുവേഷൻ ഫണ്ടുകളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും പ്രതിനിധികളും ഓസ്‌ട്രേലിയയിലെ മുൻനിര സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരും ഇരുപരിപാടികളിലും പങ്കെടുത്തു.
ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച, നയ പരിഷ്കാരങ്ങൾ, ഡിജിറ്റൽ പരിവർത്തനം, വിപുലമായിക്കൊണ്ടിരിക്കുന്ന നവീനാശയ ആവാസവ്യവസ്ഥ എന്നിവ ഓസ്‌ട്രേലിയൻ പങ്കാളികൾക്കായി പുതിയ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി സിഇഒ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് എടുത്തുപറഞ്ഞു. ഇന്ത്യൻ, ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പൂരകബന്ധം ശ്രദ്ധയിൽപ്പെടുത്തിയ പ്രധാനമന്ത്രി മോദി ഉൽപ്പാദനം, ശുദ്ധോർജ്ജം, നിർണായക ധാതുക്കൾ, ഖനനം, അടിസ്ഥാന സൗകര്യങ്ങൾ, നഗരവികസനം, വ്യോമയാനം, ലോജിസ്റ്റിക്സ്, നൂതന സാങ്കേതികവിദ്യകൾ, നിർമിത ബുദ്ധി, ഫിൻടെക്, ഭക്ഷ്യ സംസ്കരണം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ ലഭ്യമായ വിപുലമായ അവസരങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വ്യാപ്തിയും ഓസ്‌ട്രേലിയയുടെ വൈദഗ്ധ്യവും ഒത്തുചേരുമ്പോൾ അതൊരു ഉഭയകക്ഷി നേട്ടമായി മാറുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യയിൽ ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയൻ നിക്ഷേപകരെ ക്ഷണിച്ചു. ഇന്ത്യയിൽ ഓസ്‌ട്രേലിയൻ സർവ്വകലാശാലകളുടെ വർധിച്ചുവരുന്ന സാന്നിധ്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നവീനാശയം, നൈപുണ്യ വികസനം എന്നിവയിലെ ആഴത്തിലുള്ള സഹകരണം ഇരുരാജ്യങ്ങളിലെയും പ്രതിഭകളെ ഭാവിയിലേക്ക് സജ്ജരാക്കുക മാത്രമല്ല, ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അവരെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
സിഇഒ ഫോറത്തെ തുടർന്ന് ഇരുപക്ഷത്തുനിന്നുമുള്ള ഇരുന്നൂറിലധികം സിഇഒമാരും ബിസിനസ്സ് നേതാക്കളും പങ്കെടുത്ത വലിയൊരു കൂട്ടായ്മയായ ഇക്കണോമിക് റോഡ്‌മാപ്പ് ബിസിനസ്സ് പരിപാടിയെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സ്വാഭാവിക സഹകരണങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം പൊതുവായ ജനാധിപത്യ മൂല്യങ്ങൾ, ഇൻഡോ-പസഫിക് മേഖലയെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാട്, ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധം, ശക്തമായ രാഷ്ട്രീയ ധാരണ എന്നിവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് പങ്കാളിത്തത്തിന് ഒന്നിച്ച് വളരാനും അഭിവൃദ്ധിപ്പെടാനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചതായി എടുത്തുപറഞ്ഞു. 2022-ലെ സാമ്പത്തിക സഹകരണ വ്യാപാര കരാറിന്റെ (ECTA) അടിസ്ഥാനത്തിൽ വ്യാപാര-നിക്ഷേപ ബന്ധങ്ങളിലുണ്ടായ വളർച്ചയിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം ബിസിനസ്സ് ബന്ധങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനായി നിർദ്ദിഷ്ട സമഗ്ര സാമ്പത്തിക സഹകരണ കരാർ (CECA) എത്രയും വേഗം അന്തിമമാക്കാൻ ആഹ്വാനം ചെയ്തു. ഇരുപക്ഷത്തെയും പൂരകമായ കരുത്തുകൾ പ്രയോജനപ്പെടുത്താനും പ്രത്യേകിച്ച് നിർണായക ധാതുക്കൾ, ലിഥിയം, ബാറ്ററികൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, സെമികണ്ടക്ടറുകൾ, നിർമിത ബുദ്ധി, പ്രതിരോധ വിതരണ ശൃംഖലകൾ എന്നീ മേഖലകളിൽ ആഗോള പരിഹാരങ്ങൾ കണ്ടെത്താനും അദ്ദേഹം ബിസിനസ്സ് നേതാക്കളോട് അഭ്യർത്ഥിച്ചു. ഉഭയകക്ഷി ബിസിനസ്സ് ബന്ധങ്ങൾ അടുത്ത തലത്തിലേക്ക് വളരുന്നതിന് ഇന്ത്യൻ സംസ്ഥാനങ്ങളും ഓസ്‌ട്രേലിയൻ പ്രവിശ്യകളും അവയുടെ പ്രധാന ശേഷികളുടെ അടിസ്ഥാനത്തിൽ ഊർജ്ജസ്വലമായ സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചു. ഇരു ഫോറങ്ങളിലെയും ചർച്ചകളിൽ നിന്ന് ഉയർന്നുവന്ന ശുഭാപ്തിവിശ്വാസവും അർത്ഥവത്തായ ആശയങ്ങളും ശ്രദ്ധയിൽപ്പെടുത്തിയ പ്രധാനമന്ത്രി മോദി ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക ബന്ധങ്ങൾ അഭിവൃദ്ധിപ്പെടുന്നത് തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
***
SK
India's growth story presents immense opportunities for Australian businesses. Together, we can build trusted and future-ready partnerships. https://t.co/SpniY4kdLB
— Narendra Modi (@narendramodi) July 9, 2026
Addressed the Australia-India CEO Forum in Melbourne this morning. Since 2023, this forum has gained remarkable momentum, reflecting the growing confidence in our economic partnership.
— Narendra Modi (@narendramodi) July 9, 2026
I thank PM Anthony Albanese for joining the interaction and sharing his vision for taking our… pic.twitter.com/6GDcsAkJUv