പിഎം ഇന്ത്യ
വിവിധ സാമഗ്രികള്‍ വാങ്ങുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ സമര്‍പ്പിച്ച താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.
എ) 2016-17ല്‍ ഭാരത് ഇലക്ടോണിക്‌സ് ലിമിറ്റഡില്‍നിന്നും ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍നിന്നുമായി പ്രതീക്ഷിത വില യഥാക്രമം 77007 രൂപയും 93007 രൂപയുമുള്ള 550000 ബാലറ്റ് യൂണിറ്റു(ബി.യു.)കളും 545000 കണ്‍ട്രോള്‍ യൂണിറ്റു(സി.യു.)കളും വാങ്ങല്‍.
ബി) ഭാവിയില്‍ സാമഗ്രികള്‍ വാങ്ങുന്നതു കുറയ്ക്കാനായും സാമഗ്രികള്‍ക്കായി ചെലവിടേണ്ടിവരുന്ന തുക പരിമിതപ്പെടുത്താനായും ഗവേഷണ പ്രവര്‍ത്തനത്തിനായി 25 കോടി രൂപ അനുവദിക്കുക. 2017-18ലേക്കും 2018-19ലേക്കുമായി ബി.യുകളും സി.യുകളും വാങ്ങുന്നതും തൊട്ടുപിറകെ പരിഗണിക്കാന്‍ തീരുമാനിച്ചു. 2016-17ലേക്കും 2017-18ലേക്കും 2018-19ലേക്കുമായി വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനുള്ള പദ്ധതിയും തൊട്ടുപിറകെ പരിഗണിക്കും.
ഇത് പൊതു തെരഞ്ഞെടുപ്പും 2019ല്‍ നടക്കാനിരിക്കുന്ന ഏതാനും നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താന്‍ ആവശ്യമായതും 2000-2005 കാലഘട്ടത്തില്‍ വാങ്ങിയതുമായ ഉപയോഗശൂന്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കാന്‍ സഹായകമാകും.