Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പരിവർത്തനത്തെ അടിവരയിടുന്ന ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളുടെ പരിവർത്തനത്തെ സൂചിപ്പിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. പരമ്പരാഗത ചട്ടക്കൂടിൽ നിന്ന്, ജനങ്ങളെ കേന്ദ്രീകരിച്ചുള്ള നവീകരണത്തിലേക്കുള്ള മാറ്റമാണ് അത്. ഗ്രാമങ്ങളിലെ കർഷകരെ ശാക്തീകരിക്കുന്നതിലൂടെയും, ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുന്നതിലൂടെയും, വിവിധ വികസന മേഖലകൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യ ഇപ്പോൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ശ്രീ മോദി എടുത്തുകാണിച്ചു.

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ എക്‌സിലൂടെയുള്ള ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

“ഗ്രാമങ്ങളിലെ കർഷകരുടെ മുതൽ ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ വരെ ദൈനംദിന ജീവിതത്തിൽ ബഹിരാകാശ സാങ്കേതികവിദ്യ ഇപ്പോൾ നിർണായക പങ്ക് വഹിക്കുന്നതിലൂടെ, കഴിഞ്ഞ 11 വർഷമായി ഇന്ത്യയുടെ ബഹിരാകാശ പദ്ധതി എങ്ങനെ ധീരവും, ഉൾക്കൊള്ളുന്നതും, ജനങ്ങളെ കേന്ദ്രീകരിച്ചതുമായി മാറിയെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് വിശദീകരിക്കുന്നു.

***

SK