Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാബൂളില്‍ അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മാണത്തിന്റെ മതിപ്പുചെലവ് 969 കോടി രൂപയാക്കി പുതുക്കി


കാബൂളില്‍ അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായുള്ള മതിപ്പുചെലവ് 969 കോടി രൂപയാക്കി പുതുക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

അഫ്ഗാന്‍ പാരമ്പര്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന വിധത്തില്‍ ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുക എന്ന കാഴ്ചപ്പാടാണ് പദ്ധതിക്കുള്ളത്. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിനും പുനരധിവാസവാസത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പരിശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ സംഭാവനകളുടെ നേര്‍ സാക്ഷ്യമാണ് ഈ പദ്ധതി. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ വികസന സഹകരണത്തോടെയുള്ള അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം 2015 ഡിസംബറില്‍ പൂര്‍ത്തിയായി. ഇക്കൊല്ലം മാര്‍ച്ച് 31 ന് അഫ്ഗാന്‍ അധികൃതര്‍ക്ക് കൈമാറും. ശബ്ദ സംവിധാനവും ഫര്‍ണിച്ചറും ഉള്‍പ്പെടെയുള്ള ചെറിയ മിനുക്കുപണികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. 2015 ഡിസംബര്‍ 25ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റും സംയുക്തമായിട്ടാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്.