പിഎം ഇന്ത്യ
കാര്‍ഷിക മേഖലയിലെ സഹകരണത്തിന് കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രാലയവും പാലസ്തീന്‍ കൃഷി മന്ത്രാലയവും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.
2017 മേയില്‍ പാലസ്തീന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ധാരണാപത്രം ഒപ്പുവച്ചത്. കാര്‍ഷിക ഗവേഷണം, വെറ്റേനറി, പാലസ്തീനിലെ വെറ്റേനറി സേവനങ്ങള്‍, മൃഗങ്ങളുടെ ആരോഗ്യം എന്നിവയില്‍ ശേഷി വര്‍ദ്ധിപ്പിക്കല്‍, ജലസേചനം, കാലാവസ്ഥാ വ്യതിയാനം എന്നീ രംഗങ്ങളിലെ സഹകരണത്തിനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. സസ്യങ്ങളുടെയും മണ്ണിന്റെയും പോഷകഗുണം, സാനിറ്ററി, ഫൈറ്റോസാനിറ്ററി നിയമനിര്‍മ്മാണങ്ങള്‍, സസ്യ സംരക്ഷണം, മൃഗ സംരക്ഷണം, ആധുനിക ജലസേചന സാങ്കേതികവിദ്യകള്‍ മുതലായവയില്‍ പരസ്പരം അനുഭവം പങ്കുവയ്ക്കല്‍, പരിശീലനം, ശേഷി വര്‍ദ്ധനവ് എന്നിവയും ധാരണാപത്രത്തിന്റെ പരിധിയില്‍ വരും.
സഹകരണത്തിനുള്ള മാര്‍ഗ്ഗരേഖയും കര്‍മ്മ പദ്ധിതിയും തയ്യാറാക്കുന്നതിന് ഒരു കാര്‍ഷിക സ്റ്റീയറിംഗ് സമിതിക്ക് രൂപം നല്‍കും.