Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമത


കാലഹരണപ്പെട്ടതും ആവശ്യത്തിലധികവുമുള്ള 105 നിയമങ്ങള്‍ റദ്ദാക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിനായി 2017 ലെ റദ്ദാക്കലും ഭേദഗതികളും ബില്‍ കൊണ്ടുവരാനും തീരുമാനമായി.

പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ച രണ്ടംഗ സമിതിയും ദേശീയ ലോ കമ്മിഷനും നിയമനിര്‍മ്മാണ വകുപ്പും ചേര്‍ന്ന റദ്ദാക്കപ്പെടേണ്ട 1,824 എണ്ണം കണ്ടെത്തിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇത്തരത്തില്‍പ്പെട്ട 1,175 കേന്ദ്ര നിയമങ്ങള്‍ റദ്ദാക്കുന്നതിന് 2014 മേയ്ക്കും 2014 ആഗസ്റ്റിനുമിടയില്‍ പാര്‍ലമെന്റ് നാല് നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്.

മൊത്തം 1,824 നിയമങ്ങളില്‍ 227 എണ്ണം സംസ്ഥാന ഗവണ്‍മെന്റ് റദ്ദാക്കേണ്ടവയാണ്. അവശേഷിക്കുന്ന 422 കേന്ദ്ര നിയമങ്ങളില്‍ വിവിധ മന്ത്രാലയങ്ങള്‍ 105 നിയമങ്ങള്‍ റദ്ദാക്കുന്നതിനെ അനുകൂലിച്ചും 139 എണ്ണത്തിന്റെ കാര്യത്തില്‍ വിയോജിപ്പും അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 105 നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്ര മന്ത്രിസഭ നടപടി കൈക്കൊണ്ടത്.

*********************************